എൻഎസ്എസ് വിവാഹ സഹായ പദ്ധതി സുമംഗലി, പൂർത്തീകരിച്ചത് 36 വിവാഹങ്ങൾ

എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ സുമംഗലി വിവാഹ സഹായ പദ്ധതി പ്രകാരം 36ാം വിവാഹം കണിയാപുരത്ത് നടന്നു. 5 പവൻ ആഭരണവും വിവാഹ വസ്ത്രങ്ങളും സദ്യയും ഒരുക്കി നൽകിയത് താലൂക്ക് യൂണിയനാണ്. പ്രസിഡന്റ് എം സംഗീത് കുമാർ, വൈസ് പ്രസിഡന്റ് എം വിനോദ് കുമാർ, സെക്രട്ടറി വിജു വി നായർ, മേഖലാ കൺവീനർ ഗോപിനാഥൻ നായർ, ഭരണ സമിതി അംഗങ്ങൾ പി മുരളീധരൻ നായർ, എം രവീന്ദ്രൻ വായർ, കെ പി പരനേശ്വനാഥ്, കരയോഗം പ്രസിഡന്റ് കൃഷ്ണപിള്ള , സെക്രട്ടറി വിജയകുമാർ എന്നിവർ സംബന്ധിച്ചു. Photo by Kumar Saurabh from Pexels

അഭിപ്രായങ്ങള്‍