30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയതോടെ ഹോം ഗാർഡുകളാകാൻ വനിതകൾക്കും ആദ്യം തെന്നെ അവസരം.നിലവിലുള്ളതും ഇനി വരാനുള്ളതുമായ ഒഴിവുകളിൽ വനിതകൾക്കായിരിക്കും ആദ്യ പരിഗണന. പൊലീസ്, അഗ്നിശമനരക്ഷാ സേനകളിലായിരിക്കും പ്രവർത്തനം. മലപ്പുറം ജില്ലയിൽ നിരവധി ഒഴിവുകളുണ്ടാകും.
അപേക്ഷിക്കാനാകുന്നവർ ദേ ഉറപ്പായും ഇവിടെയുണ്ടായിരിക്കണം കര, നാവിക, വ്യോമ സേനകൾ, സിആർപിഎഫ്, എൻഎസ്ജി, എൻഎസ്ബി, അസം റൈഫിൾസ്, പൊലീസ്, എക്സൈസ്, വനം വകുപ്പ്, ജയിൽ വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്കോ 10 വർഷത്തിൽ കുറയാതെ സേവനം പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാം.
മലപ്പുറം ജില്ലയിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത നോക്കാം– എസ്എസ്എൽസി (ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും)
പ്രായം: 35–58 ആണ് മറക്കരുതേ, 100 മീറ്റർ ഓട്ടം 18 സെക്കൻഡിനുള്ളിലും 3 കിലോമീറ്റർ നടത്തം 30 മിനിറ്റിനുള്ളിലും പൂർത്തിയാക്കാനാവുന്ന കായിക ക്ഷമതാ പരീക്ഷയുമുണ്ടേ...
പ്രതിദിനം 765 രൂപയാണ് പ്രതിഫലം. മലപ്പുറം ജില്ലയിൽ അപേക്ഷാ ഫോം മാതൃക അഗ്നി രക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫിസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ചവ 31ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോൺ: 0483 2734788, 9497920216.
Photo by Anna Tarazevich from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.