തിരുവനന്തപുരം∙ പ്ലാസ്റ്റിക്കിന് ഇനി കിലോഗ്രാമിന് 18 രൂപ വരെ ഹരിത കർമസേനാംഗങ്ങൾക്കു ലഭിക്കുമെന്ന് റിപ്പോർട്ട്. ഉപയോഗിച്ച പാൽ കവറിനു 12 രൂപയായിരിക്കും(കിലോയ്ക്കു) ലഭിക്കുക. ചില്ലു കുപ്പിക്കൊന്നു ഒരു രൂപയും പ്ലാസ്റ്റിക് മദ്യക്കുപ്പിക്കു 12 രൂപ(ഒരു കിലോ)യും കിട്ടും. സംസ്ഥാനത്തെ മുപ്പതിനായിരത്തിൽപരം ഹരിത കർമസേനാംഗങ്ങൾ ഈ പ്രതിഫലം നൽകും. പ്രതിഫലം മുൻകാല പ്രാബല്യത്തോടെ ലഭിക്കുമെന്നാണ് വിവരം.
അട്ടിയാക്കിയത്, അല്ലാത്തത്– വില
കട്ടി പ്ലാസ്റ്റിക് –18 രൂപ/6 രൂപ,
പെറ്റ് ബോട്ടിൽ 15/12,
പ്ലാസ്റ്റിക് മദ്യക്കുപ്പി 12/10,
പാൽ കവർ 12/10,
പഴയപത്രങ്ങൾ 8/6,
കാർഡ്ബോർഡ് 4/3,
നോൺ വുവൻ ബാഗുകൾ 5/3,
ബിബി (മിക്സ് പേപ്പർ) ബാഗുകൾ പോലുള്ളവ 5/4,
ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലീൻ കണ്ടെയ്നറുകൾ 15/10,
കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എച്ച്ഡിപി (ഹൈ ഡെൻസിറ്റി പോളിഎത്തിലിൻ) കുപ്പികൾ 17/15,
പ്ലാസ്റ്റിക് ചരടുകളും വാഹനഭാഗങ്ങളും നിർമിക്കുന്ന പോളിപ്രൊപ്പിലീൻ 15/10,
അലുമിനിയം കാൻ 40/30,
സ്റ്റീൽ 20/15, പാഴ് ഇരുമ്പു വസ്തുക്കൾ 15 രൂപ,
ചില്ലു മാലിന്യം 0.75 രൂപ,
ചില്ലു കുപ്പി ഒരെണ്ണത്തിന് 1 രൂപ.
Photo by mali maeder from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.