RTGS is now available 24x7:ഗുണങ്ങളിതൊക്കെ, പണം കൈമാറ്റം എപ്പോഴും

കൊച്ചി ∙ ബാങ്കുകൾ തമ്മിലുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്നു റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർ‌ടി‌ജി‌എസ്), റൗണ്ട് ദി ക്ലോക്ക്' സേവനമാക്കി മാറ്റി റിസർവ് ബാങ്ക് ഉത്തരവിട്ടു, ഡിസംബർ 14, 2020 മുതൽ വർഷത്തിലെ എല്ലാ ദിവസങ്ങളിലും 2 ലക്ഷം രൂപ മുതൽ എത്ര വലിയ തുകയുടെയും തൽസമയ കൈമാറ്റത്തിന് ഇനി നേരം നോക്കേണ്ട. 

ഇന്നു മുതൽ 365 ദിവസവും 24 മണിക്കൂറും ഈ സൗകര്യം ലഭ്യമായിരിക്കും ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ മുൻപ് സൗകര്യമുണ്ടായിരുന്നുള്ളൂ. അതും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മാത്രം. ‌

വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു കൈമാറ്റം ചെയ്യുന്ന പണം നിമിഷങ്ങൾക്കകം മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ബാങ്ക് അക്കൗണ്ടിലെത്താൻ സഹായിക്കുന്ന സംവിധാനമാണ് ആർടിജിഎസ്. തൽസമയ കൈമാറ്റം എന്നതാണ് ഇതിന്റെ സവിശേഷത. എൻഇഎഫ്ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) പോലുള്ള സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യുന്ന തുക മറ്റൊരു അക്കൗണ്ടിൽ വരവുവയ്ക്കപ്പെടാൻ ഏകദേശം രണ്ടു മണിക്കൂർ ചിലപ്പോൾ വേണ്ടിവരാറുണ്ട്. രണ്ടു ലക്ഷം രൂപ വരെയണ് പരിധിയും. 

സമയം സംബന്ധിച്ച നിബന്ധനകളോടെ 2004 മാർച്ചിലാണ് ഇന്ത്യയിൽ ആർടിജിഎസ് സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത്. അന്നു നാലു ബാങ്കുകൾക്കു മാത്രമായിരുന്നു ഈ സംവിധാനത്തിൽ പ്രാതിനിധ്യം. ഇപ്പോൾ സഹകരണ മേഖലയിലേതുൾപ്പെടെ രാജ്യത്തെ 237 ബാങ്കുകൾ ഈ സംവിധാനത്തിൽ പങ്കാളികളാണ്. 


മൊബൈൽ അല്ലെങ്കിൽ ഇൻറർനെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് ബ്രാഞ്ച് വഴി ഓഫ്‌ലൈനിലോ ആർ‌ടി‌ജി‌എസ് സൗകര്യം ലഭിക്കും.

ആർ‌ടി‌ജി‌എസ് വഴി അയയ്‌ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്.

ആർ‌ടി‌ജി‌എസ് ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കുന്നില്ല

NEFT, RTGS, online bank

അഭിപ്രായങ്ങള്‍