2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്.
2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തിൽ കോവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിർദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടർ വർഷങ്ങളിൽ ബാധകമല്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.