ഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ബസിലേക്ക് എടുത്ത് ചാടി കൈലാഷ് , മിഷൻ സിക്ക് വേണ്ടി എടുത്ത റിസ്ക്

mission c-kailash


മിഷൻ സി യുടെ ചിത്രീകരണത്തിന് ഇടക്ക് ഒരു സേഫ്റ്റി ഉപകരണവും ഇല്ലാതെ പെർഫെക്ഷന്  വേണ്ടി  റിസ്ക് എടുത്ത യുവ താരം കൈലാഷിന് അഭിനന്ദന പോസ്റ്റുമായി സംവിധായകൻ.  അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തില്‍ കൈലാഷും പ്രധാന കഥാപാത്രമാണ്. സംവിധായകന്റെ കുറിപ്പ് ഇങ്ങനെ

മിഷൻ സി യുടെ ചിത്രീകരണത്തിന് ഇടക്ക് വളരെ വേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്കു ഓടി കൊണ്ട് ഇരിക്കുന്ന മറ്റൊരു വാഹനത്തിൽ നിന്നും ബസിലേക്ക്  എടുത്ത് ചാടുന്ന രംഗം ഷൂട്ട്‌ ചെയ്യുക ആയിരുന്നു ഞങ്ങൾ. കൈലാഷ് എന്ന യുവനടൻ ആണ് ആ സീൻ അഭിനയിക്കുന്നത്. ബസിനു മുകളിൽ ക്യാമറയുമായി ഞങ്ങൾ ഷൂട്ടിംഗ് ആരംഭിച്ചു. സേഫ്റ്റി ഉപകരണങ്ങൾ ഇല്ലാത്തത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ഭാഗങ്ങൾ ഷൂട്ട്‌ ചെയ്‌തിരുന്നത്. അത് കൊണ്ട് തന്നെ അടുത്ത വാഹനത്തിൽ നിന്ന് ചാടുന്നതിന്റെ ആക്ഷൻ കാണിച്ചാൽ മതിയെന്നും ബസിന്റെ മുകളിലേക്കു ചാടുന്ന രംഗം CG ചെയ്യാമെന്നും ഞാൻ നിർദേശിച്ചിരുന്നു. 

ക്യാമറ ഓൺ ആയി. ബസിനോടൊപ്പം ഓടിയിരുന്ന വാഹനത്തിന്റെ മുകളിൽ ഒരു പ്രേത്യേക ബാലൻസോഡ് കൂടി കൈലാഷ് നിൽക്കുന്നു. ഞാൻ ആക്ഷൻ പറഞ്ഞു. പെട്ടെന്നു ആണ് അത് സംഭവിച്ചത്. ഓടികൊണ്ടിരിക്കുന്ന രണ്ട് വാഹനങ്ങൾക്കുമിടയിൽ ഒരു വാഹനത്തിൽ നിന്ന് ബസിലേക്ക് കൈലാഷ് എടുത്ത് ചാടി. എന്തു സംഭവിക്കുമെന്നറിയാതെ ഞങ്ങൾ എല്ലാം ടെൻഷൻ ആയി നിന്ന ഒരു നിമിഷം. ആടിയുലഞ്ഞ് കൊണ്ടിരുന്ന ബസിന്റെ മുകളിൽ കൈലാഷ് ബാലൻസോടെ എത്തി നിൽക്കുന്നു. ഒരു സേഫ്റ്റി ഉപകരണവും ഇല്ലാതെ പെർഫെക്ഷന്  വേണ്ടി ഇത്രയും റിസ്ക് എടുത്ത കൈലാഷിനു മിഷൻ സി യുടെ ആശംസകൾ

സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങിയവരും അഭിനയിക്കുന്നു

അഭിപ്രായങ്ങള്‍