ഗൂഗിളിൽ നിന്നു നേരിട്ടു ടിക്കറ്റെടുക്കാം, വേറേ സൈറ്റിൽ പോകേണ്ട

vista-book-google

ന്യൂഡൽഹി∙ യാത്രക്കാർക്ക് ഗൂഗിളിൽ സെർച് ചെയ്തു നേരിട്ടു ടിക്കറ്റെടുക്കാനുള്ള സൗകര്യവുമായി വിസ്താര എയർലൈൻസ്.‘ബുക് ഓൺ ഗൂഗിൾ’ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരെ മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് നയിക്കില്ലെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

യാത്രക്കാർക്ക് ക്ലേശരഹിതമായ അനുഭവമായിരിക്കും ഇതെന്ന് വിസ്താര ചീഫ് കൊമേഴ്സ്യൽ ഓഫിസർ വിനോദ് കണ്ണൻ പറഞ്ഞു. അമേഡിയസുമായുള്ള സാങ്കേതിക പങ്കാളിത്തത്തിലൂടെയാണ് ഈ പുതിയ സവിശേഷത സാധ്യമാക്കിയതെന്ന് എയർലൈൻ അറിയിച്ചു.

Vistara allows passengers to book tickets directly on Google

Photo by Caio from Pexels


അഭിപ്രായങ്ങള്‍