ഇരു വൃക്കകളും തകരാറിലായി യുവാവ്,ശരതിനായി നാടൊന്നിക്കുന്നു, കൈകോർത്തുനിന്നു സഹായിക്കണമെന്നഭ്യര്‍ഥിച്ചു സുഹൃത്തുക്കൾ


എത്രയും വേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ, വേണ്ടിവരിക 15  ലക്ഷം രൂപ. ഈ യുവാവിനായി നാടൊന്നിക്കുന്നു, ഏവരുടേയും സഹായം തേടുന്നു. തിരുവാർപ്പ് അറുപറ വീട്ടിൽ രാമചന്ദ്രന്റെയും ഷൈലജയുടെയും മകനാണ് ശരത്.ഓട്ടോ ഡ്രൈവറായിരുന്ന ശരതിന്റെ ഇരുവൃക്കയും തകരാറിലാണ്. ദാതാവായി അച്ഛനെത്തിയെങ്കിലും ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കാനുള്ള സ്ഥിതി ഈ യുവാവിനില്ല.

നിലവിൽ 2 ലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. ഈ യുവാവിന്റെ ജീവനായി സുഹൃത്തുക്കൾ ശരത് ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്. ഞായറാഴ്ച ഇവർ വീടുകളിലേക്കു എത്തും. നിങ്ങളാൽ കഴിയുന്ന ചെറുതും വലുതമായി സംഭാവനകൾ നൽകേണ്ടതുണ്ട്. ഡയാലിസിന്റെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ ഇവർ അഭ്യര്‍ഥിക്കുന്നു..


സഹായ സമിതി കൺവീനർ

മഹേഷ്– 9667770330

മനുഗോപി–954426887



അഭിപ്രായങ്ങള്‍