മുഹമ്മ– കുമരകം റൂട്ടിൽ പുതിയ ബോട്ട്, സമയം ഇങ്ങനെ

കുമരകം ∙ മുഹമ്മ – കുമരകം ബോട്ട് സർവീസ് വീണ്ടും 4ഇരുചക്രവാഹനങ്ങൾ കയറ്റാവുന്ന ബോട്ട് പകരം എത്തിച്ചതു യാത്രക്കാർക്ക് ആശ്വാസമായി. സാധാരണ പകരം വരുന്ന ബോട്ടുകളിൽ ഇരുചക്രവാഹനങ്ങൾ കയറ്റാൻ സൗകര്യം ഉണ്ടാകാറില്ല. ഇരുചക്രവാഹനങ്ങൾ കയറ്റാവുന്ന ബോട്ട് കൊച്ചിയിൽ നിന്നു എത്തിക്കുകയായിരുന്നു. ഈ ബോട്ട് വന്നതോടെ 45 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ് ഉണ്ടാകും. കേടായ ബോട്ട് നന്നാക്കി കൊണ്ടു വരുന്നതോടെ ഈ ബോട്ടുകൾ വീണ്ടും ഇവിടെ സർവീസിന് ഉപയോഗിക്കും.

അഭിപ്രായങ്ങള്‍