മൂന്നാറിലേക്ക് വരുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, ഇതൊക്കെ ശ്രദ്ധിക്കണേ

റൂമുകളും ബുക്ക് ചെയ്ത് ഉറപ്പാക്കിയശേഷം മൂന്നാർ ട്രിപ്പ് പ്ളാൻ ചെയ്യൂ സുഹൃത്തുക്കളേ, അവിടെ തിരക്കോടു തിരക്ക്. മൂന്നാർ എത്തുന്നതിനു കിലോമീറ്ററിനു മുൻപായിത്തന്നെ നല്ല ബ്ലോക്ക് ആണ്, ഈ സമയത്ത് ഇതാണവസ്ഥയെങ്കിൽ ഇനി രൂക്ഷമാകും. ടൗണിലെ രണ്ടു പമ്പുകളിലും പെട്രോൾ സ്റ്റോക്ക് ഇല്ലായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ സന്ദേശം. റൂമുകളും ഫുൾ ആവുകയാമെന്നാണ് റിപ്പോർട്ട്. ചില വിവരങ്ങൾ മൂന്നാറിൽ KSRTC ബസിൽ താമസിക്കുവാനുള്ള സൗകര്യമുണ്ട്. ആളൊന്നിന് 100/- രൂപ മൂന്നാർ തണുപ്പുണ്ട്.മറയൂർ നല്ല കോടമഞ്ഞും തണുപ്പുമുണ്ട്.പത്തു ഡിഗ്രിയിലും താഴെയാണു നിലവിലെ താപനില. ദേവികുളത്തും സൈലന്റ് വാലിയിലും രാത്രിയിൽ പൂജ്യം ഡിഗ്രിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങള്‍