തണ്ണിമത്തനിൽ നിന്നു പതയും കുമിളയും, അമ്പരന്നു വീട്ടുകാർ



കോട്ടയം∙ കേടായ സാധനങ്ങൾ പലപ്പോഴും അബദ്ധത്തിൽ വാങ്ങാറുണ്ട്, എന്നാൽ ദേ ഈ അനുഭവം ഒന്നു നോക്കൂ. വീട്ടിൽ വാങ്ങിയ  തണ്ണിമത്തനിൽനിന്ന് ദുർഗന്ധത്തോടു കൂടിയ പത. ചിങ്ങവനം സീയോൻ കുന്നിൽ ഡോ. അനിൽ കുര്യന്റെ വീട്ടിൽ വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് വെളുത്ത നിറത്തില്‍ പത പൊങ്ങിയത്.

ഓട്ടോറിക്ഷയിൽ വിൽപന നടത്തുന്ന ആളിൽ നിന്നാണു ഇത് വാങ്ങിയത്. കഴുകി സൂക്ഷിച്ച തണ്ണിമത്തനിൽ  രാവിലെയാണ് മാറ്റം കണ്ടു തുടങ്ങിയത്.രാസപദാർഥത്തിൽ നിന്നുള്ള തരത്തിൽ ദുർഗന്ധവും അനുഭവപ്പെട്ടു. 

അഭിപ്രായങ്ങള്‍