എരണ്ടക്കെട്ട് മാറി തിരുനക്കര ശിവൻ, പ്രാർത്ഥനയോടെ ആനപ്രേമികളും തിരുനക്കര യും

ആനപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട തിരുനക്കര ശിവന് എരണ്ടക്കെട്ട് മാറി ആരോഗ്യവാനായി. ശിവൻറെ അനാരോഗ്യം ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇപ്പോൾ എരണ്ടകെട്ട് മാറി ശിവൻ ആരോഗ്യവാനായ എന്ന വിവരം അറിയിക്കുന്നത് ആനപ്രേമികൾ തന്നെയാണ്.

കുറേ ദിവസമായി ക്ഷേത്ര പരിസരത്ത് തളച്ചിരിക്കു കയായിരുന്നു ശിവനെ .രണ്ടു മാസത്തിലേറെയായി ആന ക്ഷീണിതനും അവശനുമായിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ്  കൊമ്പന് എരണ്ടക്കെട്ട് കണ്ടെത്തിയത്.
ഡോക്ടർ ശശീന്ദ്രദേവിന്റെ നേതൃത്വത്തിലാണ് ആനയുടെ ചികിത്സ.

ശിവന് ഇത് അഞ്ചാം തവണയാണ് എരണ്ടകെട്ട് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇത്രത്തോളം എരണ്ടക്കെട്ട് നീണ്ടു നിൽക്കുന്നത് ഇത് ആദ്യമായാണ്
എരണ്ടക്കെട്ട് എന്നാൽ....
ശോധനയില്ലാതെ, പിണ്ടം പുറത്തേക്ക് പോകാതിരിക്കുന്ന അവസ്ഥ. ഏഴെട്ടു മീറ്റർ വരെ നീളമുള്ള ആനയുടെ കുടലിലൂടെ കടന്നുപോകുന്ന തീറ്റ ഏതെങ്കിലും ഭാഗത്ത് തടസ്സം നേരിട്ടാൽ പിന്നീട് നീങ്ങാതെ വരും. ഉരുളകളായി മാറുന്ന തീറ്റ നീങ്ങാതാകുന്നതോടെ ദഹനപ്രക്രിയ പാടെ തെറ്റും. പിന്നീട് ഭക്ഷണം കഴിയ്ക്കാതെ പെട്ടെന്ന് തളർച്ചയിലേക്കു മാറും. ഇതിനിടെ വയറിളക്കംകൂടി ആയാൽ ജലാംശം കുറഞ്ഞ് ആന വീണുപോകുന്നു.



അഭിപ്രായങ്ങള്‍