കേരളത്തിൽ ചൊവ്വാഴ്ച 6049 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോട്ടയം 760, തൃശൂർ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂർ 302, വയനാട് 202, ഇടുക്കി 108, കാസർഗോഡ് 72 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശിവാനന്ദൻ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂർ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. വേണുനാഥൻ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേർത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂർ സ്വദേശി ഭാസ്‌കരൻ നായർ (85), തൃശൂർ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂർ സ്വദേശി ഹംസ (65), മലപ്പുറം തിരൂർക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണൻ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂർ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിർമല (49), ഓമന്നൂർ സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂർ ആറളം സ്വദേശി കരുണാകരൻ (92), അറവാഞ്ചൽ സ്വദേശിനി സൈനബ (72) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂർ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂർ 249, വയനാട് 193, ഇടുക്കി 91, കാസർഗോഡ് 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.