വർഷത്തിൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതീദേവി, ഈ ക്ഷേത്രം അറിയുമോ, എന്താണ് 12 ദിവസം ദർശനമരുളാൻ കാരണം?

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വർഷത്തിൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതീദേവി. കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

ഈ മഹാദേവ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതീദേവിയുണ്ട്. 30ന് (ഇന്ന് നട തുറന്നു) ഇനി 11 ദിവസങ്ങൾ ഉത്സവ നാളുകൾ. കോവിഡ് നിയന്ത്രണങ്ങളോടെയാണു നടതുറപ്പ് ചടങ്ങുകൾ നടന്നത്. ദേവിക്കു ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ആളാരവങ്ങളില്ലാതെ വൈകിട്ട് 5നു അകവൂർ മനയിൽ നിന്ന് ആരംഭിച്ചു.

ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ‍ സ്വീകരിച്ചതിനു ശേഷം ശ്രീകോവിൽ നടയിൽ നടതുറപ്പിനുള്ള പരമ്പരാഗത ചടങ്ങുകൾ നടന്നു. ദേവിയുടെ ഉറ്റ തോഴിയായ പുഷ്പിണിയുടെ സ്ഥാനത്തു സങ്കൽപ്പിക്കുന്ന ബ്രാഹ്മണിയമ്മ, ഊരാണ്മ കുടുംബങ്ങളായ അകവൂർ, വെടിയൂർ, വെണ്മണി മനക്കാരുടെ പ്രതിനിധികൾ, 3 മനക്കാർ തുടങ്ങിയവർ ചേർന്ന് ഉത്സവ നടത്തിപ്പിനു പ്രതീകാത്മകമായി നിയോഗിച്ച സമുദായ തിരുമേനി എന്നിവർ മാത്രമായിരുന്നു നടയ്ക്കൽ.


തിരുവാഭരണങ്ങൾ ദേവിക്കു ചാർത്തിയും മനയിൽ നിന്നു കൊണ്ടുവന്ന കെടാവിളക്കിലെ ദീപം ശ്രീകോവിലിലെ വിളക്കിലേക്കു പകർന്നും മേൽശാന്തി തിരുനട തുറന്നു. നാട്ടുകാർക്കു മാത്രമായിരുന്നു ദർശനം.വെർച്വൽ ക്യൂ വഴി നേരത്തെ ബുക്ക് ചെയ്തവരെ പ്രവേശിപ്പിക്കും. ദിവസവും 1500 പേർക്കു മാത്രമാണ് അനുവാദം. 


ശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. 



 ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം, എന്താണ് 12 ദിവസം മാത്രം കഥ ഇങ്ങനെ


വർ‍ഷങ്ങൾക്കുമ മുൻപ്ദേവീനടയിൽ എല്ലാ ദിവസവും ദർശനമുണ്ടാന്നു. ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ.  നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിരിക്കും. 


പക്ഷേ ഇതിന്റെ നിചസ്ഥിതി അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ നോക്കാനായെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്. ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. 


ഇടോതെ താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ദേവി  ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും മഹാദേവന്റെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നു ദേവി കൽപ്പിച്ചു.


തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ഇങ്ങനെ


അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്ന ഐതിഹ്യമാണുള്ളത്.  അകവൂർ മനയിലെ നമ്പൂതിരിമാരാണ് ഐരാണിക്കുളം നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞു വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച്  സ്ഥിരതാമസമാക്കിയത്രെ.  ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അകവൂർ ചാത്തൻ മനയിലെത്തി.


അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തിലെ ദർശനം നടത്താനാവാത്തതിനാൽ ദുഖിതനായി. നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. ചാത്തൻ കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കു ഐരാണിക്കുളത്ത് വന്നു ദർശിക്കാൻ കഴിയാത്ത സങ്കടം ഭഗവാനെ അറിയിച്ചുമനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി.


 മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു.  ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിരുന്നത്രെ


അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു.  അവിടെ പരിസരത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി.


നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. 


ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. അങ്ങനെ ക്ഷേത്രം അവിടെ ഉയർന്നു



കഥകളും മാന്ത്രിക കഥകളും വായിക്കാൻ - ഡൗൺലോഡ് ചെയ്യുക https://play.google.com/store/apps/details?id=horror.malayalam

അഭിപ്രായങ്ങള്‍