ചുവന്നു തിരുവാര്‍പ്പ്, 11 സീറ്റുകള്‍: താമര വിരിഞ്ഞു, എസ്ഡിപിഐയും

ചുവന്നു തിരുവാര്‍പ്പ്, 11 സീറ്റുകള്‍: താമര വിരിഞ്ഞു, എസ്ഡിപിഐയും

പതിനെട്ടു വാർഡുകളിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പിടിച്ച് ഇടതുപക്ഷം. അതോടൊപ്പം എൻഡിഎയ്ക്കും എസ്ഡിപിഐയ്ക്കും സീറ്റു ലഭിച്ചു. 

ഒന്നാം വാർഡിൽ യുഡിഎഫിന്റെ മുരളീകൃഷ്ണൻ കെ സി671 വോട്ടുകൾക്കു വിജയിച്ചു, ചെങ്ങളം കുന്നുംപുറം രണ്ടാം വാർഡിൽ ഷീനാമോൾ കണ്ടംങ്കേരിയിൽ 399 വോട്ടുകൾക്കു വിജയിച്ചു. ചെങ്ങളത്തുകാവ് മൂന്നാം വാർഡിൽ റെയ്ച്ചൽ ജേക്കബ് വോട്ടുകൾക്കു വിജയിച്ചു.

പുതുശേറി നാലാം വാർഡിൽ ഇടത് സ്ഥാനാർഥി രശ്മി പ്രസാദ് 425 വോട്ടുകൾക്കു വിജയിച്ചു. തോണ്ടബ്രാൽ വാർഡിൽ കനത്ത ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർഥി റൂബി ചാക്കോ വിജയിച്ചു. കുമ്മനം മാഡക്കനടയിൽ വലതുപക്ഷ സഥാനാർഥി ബുഷ്റ തൽഹത്ത് വിജയിച്ചു.

എസ്ഡിപിഐ സ്ഥാനാർഥിയായി സെമീമ വിഎസ് 365 വോട്ടുകൾ നേടി വിജയിച്ചു. ഷൈനി ടീച്ചര്‍ അമ്പൂരം വാർഡിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി 284 വോട്ടുകൾക്കു വിജയിച്ചു.

ഇല്ലിക്കലിൽ ഹസീദ ടിച്ചറും പഞ്ചായത്ത് സെൻട്രലിൽ ഡിവൈഎഫ്ഐ നേതാവ് അജയ് കെ ആറും വിജയിച്ചു. അറുനൂറ്റിമംഗലത്ത് യുഡിഎഫ് സ്ഥാനാർഥി സുമേഷ് കാഞ്ഞിരം വിജയിച്ചു.

കുന്നുംപുറം പന്ത്രണ്ടാം വാർഡിൽ മഞ്‍ജു ഷിബു എൻഡിഎ സ്ഥാനാർഥിയായി താമര വിരിയിച്ചു. മലരിക്കലില്ഡ അനീഷ്കുമാർ(ഇടതുപക്ഷം), മീൻചിറ വാർഡിൽ ഗംഭീര ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സാരഥി അജയൻ കെ മേനോനും വിജയിച്ചു. തിരുവാർപ്പ് സെൻട്രലിൽ റാണി പുഷ്കരനും കെബി ശിവദാസം വിജയിച്ചു. പരുത്തിയകം, ചെങ്ങളം വായനശാല എന്നവിടങ്ങളിൽ ജയ സജിമോൻ, സി ടി രാജേഷ് എന്നിവരും വിജയിച്ചു.

അഭിപ്രായങ്ങള്‍