World's 1st 2Million Liked Movie Teaser-ഷിമോഗ ജെയിൽ, ആന്റണി പെപ്പെ, ജാക്ക് ഡാനിയൽ, ലേകേഷ്; തളപതിയുടെ മാസ്റ്റർ ടീസറിൽ നിങ്ങൾ ഇതൊക്കെ കണ്ടോ

 


വിജയ് ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി ദളപതി 64 അഥവാ മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി, റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ട്രെൻഡിങിൽ നമ്പർ 1 ാണ് മാസ്റ്റർ ടീസർ. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍...

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാസർ,അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്,മാളവിക മോഹനൻ,ആൻഡ്രിയ ജെർമിയ എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

 അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.


1. ആദ്യ ഷോട്ട് തുടങ്ങുമ്പോൾ കാണിക്കുന്നത് ഷിമോഗ ജെയിലാണ്. ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 40 ദിവസത്തെ ഷൂട്ടാണ് വിജയ് സേതുപതിയും വിജയ്യും ഇവിടെ ചെലവഴിച്ചത്.


2. ജോൺ ദുരൈരാജ് അഥവാ ജെഡി എന്ന പ്രൊഫസറായാണ് വിജയ് എത്തുന്നത്. 'JD student illama professor'.. ടീസറിൽ ഇത് പറയുന്ന ശബ്ദം വിജെ രമ്യയുടെയാണ് അതായത് ഒ കാതൽ കൺമണിയിലെ അനന്യ. 


3. ജെഡിയെ കാണിക്കുന്ന ആദ്യ ഷോട്ടിൽ തൊട്ടടുത്തിരിക്കുന്ന കുപ്പിയും ജെഡിയാണ്– ജാക്ക് ഡാനിയൽ


4. വിജയുടെ സ്റ്റോൺ ഫേസ് സ്റ്റൈൽ ടീസറിൽ കാണാം, അതേപോലെ ടീസറിൽ ഡയലോഗ് ഒന്നും തന്നെ ഇല്ലെന്നതും വ്യത്യസ്തമായ ചിത്രമാണെന്ന സൂചനയാണ്.


5.54 സെക്കൻഡിൽ വരേണ്ടിയിരുന്നത് ചിലപ്പോൾ ആന്റണി പെപ്പെയായിരിക്കാം, ഡേറ്റ് ക്ളാഷ് കൊണ്ടു പകരം അഭിനയിച്ചത് കൈതിയിലെ അർജുന്‍ ദാസ് ആണ്.


6. ചിത്രത്തിൽ ഒരു സാധാരണ കോളേജ് പ്രഫസറായാണ് മാളവികാ മോഹനെ കാണുന്നത്, എന്നാൽ ഈ സിനിമയ്ക്കായി പൗർക്കർ ട്രെയിനിങ് നടത്തിയെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു



അഭിപ്രായങ്ങള്‍