ഐ ചലഞ്ച്, കപ്പിൾ ചലഞ്ച്, പെറ്റ് ചലഞ്ച്.... അത്ര നിഷ്കളങ്കമല്ല, ഇതൊന്ന് അറിഞ്ഞിരിക്കണേ...


സമൂഹമാധ്യമങ്ങളിൽ നിരവധി ചലഞ്ചുകളാണ് ഓരോ മാസവും ഇറങ്ങുന്നത് ഐ ചലഞ്ച്, കപ്പിൾ ചലഞ്ച് എന്നൊക്കെ പറഞ്ഞു നിരവധി അനവധി. കേട്ടപാതി കേൾക്കാത്ത പാതി നാം അതിലേക്കു തുരുതുരാ ചിത്രങ്ങളിടും. എന്നാൽ‌ നാം ഇടുന്ന ചിത്രങ്ങൾ ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജിയുടെ ഡാറ്റ ബേസിലേക്കാകാം പോകുന്നത്. അതേപോലെ ഹാക്കർമാരും ദുരുപയോഗം ചെയ്തേക്കാം

യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഡെവലപ്പേഴ്സ് ചിത്രങ്ങളുപയോഗിച്ച് നമ്മുടെ ഫേസ് റെക്കഗ്നിഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളെ കുഴപ്പിക്കാമെന്നു കണ്ടെത്തിയിരുന്നു.ഫേഷ്യൽ റെക്കഗ്നിഷൻ കമ്പ്യൂട്ടിംഗിനെയും ബാങ്കിംഗിനെയും കൂടുതൽ സുരക്ഷിതമാക്കും, പക്ഷേ ഹാക്കർമാർക്കും അതിൽ നുഴഞ്ഞുകയറാൻ കഴിയും.

വയർഡിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 3D റെൻഡറിംഗും ഓൺ‌ലൈനിൽ ലൈറ്റ് സ്ലീത്ത് വർക്കും ഉപയോഗിച്ച് മുഖം പുനസൃഷ്ടിച്ചു ഹാക്ക് ചെയ്യുന്നതിനുള്ള ഒരു പുതിയ രീതിയുണ്ടത്രെ. ഈ മാസം ആദ്യം നടന്ന യൂസെനിക്സ് സുരക്ഷാ സമ്മേളനത്തിൽ, നോർത്ത് കരോലിന സർവകലാശാലയിലെ സെക്യൂരിറ്റി, കമ്പ്യൂട്ടർ വിഷൻ സ്പെഷ്യലിസ്റ്റുകൾ  മൊബൈൽ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയ്‌ക്കൊപ്പം പൊതുവായി ലഭ്യമായ ഫോട്ടോകളെ അടിസ്ഥാനമാക്കി 3 ഡി ഡിജിറ്റൽ ഫേഷ്യൽ മോഡലുകൾ ഉപയോഗിക്കുന്ന ഒരു സംവിധാനം അവതരിപ്പിച്ചു. തിരിച്ചറിയൽ സംവിധാനങ്ങൾ. ത്രിഡിയിൽ റെൻഡർ ചെയ്‌തിരിക്കുന്ന വെർച്വൽ റിയാലിറ്റി-സ്റ്റൈൽ മുഖം സുരക്ഷാ സംവിധാനങ്ങൾ സാധാരണ തിരിച്ചറിയുന്ന ഒരു യഥാർത്ഥ മുഖത്തിന്റെ ചലനം നൽകുന്നു.

ഗവേഷകർ ഹാക്കുചെയ്യാൻ ശ്രമിച്ച അഞ്ച് സിസ്റ്റങ്ങളിൽ നാലെണ്ണം വിജയകരമായി കവർന്നെടുക്കാൻ കഴിഞ്ഞു, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിൽ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ധാരാളം ഫേഷ്യൽ ബയോമെട്രിക് ഡാറ്റ ഉള്ളതിനാൽ സോഷ്യൽ മീഡിയ സൈറ്റുകളിൽ ദൃശ്യമാകുന്ന മുഖങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കാനാകും


കുട്ടികളുടെ ചിത്രങ്ങൾ ഇടുന്നതിനു മുൻപ് ശ്രദ്ധിക്കണേ..

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.മാത്രമല്ല നിങ്ങളുടെ കുട്ടിയുടെ ഇഷ്ടങ്ങൾ, സ്ഥിരം പോകുന്ന സ്ഥലങ്ങൾ, ഇഷ്ടമുള്ള ആഹാരം എന്നിവ ചിത്രങ്ങളിൽ കടന്നുവരുന്നതിനാൽ പലപ്പോഴും അത് അവരുടെ സുരക്ഷയ്ക്കു ഭീഷണിയാവും.

കുട്ടികളുടെ മുഴുവന്‍ പേര്, വയസ്സ്, അവര്‍ക്ക് ഇഷ്ടപ്പെട്ട കാർടൂൺ കഥാപാത്രം. സ്‌പോര്‍ട്‌സ് ടീം, ഭക്ഷണം, അവര്‍ക്ക് ഇഷ്ടപ്പെട്ട മൃഗങ്ങളുടെ പേരുകള്‍, അവയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ഒന്നും ഫേസ്ബുക്കിലോ മറ്റു സമൂഹ മാധ്യമങ്ങളിലോ പങ്കു വെക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്.


യൂണിഫോമിട്ട ചിത്രങ്ങൾ

ഔദ്യോഗിക വേഷത്തിലിട്ട ചിത്രങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പണികിട്ടിയത് പല ഉന്നത ഉദ്യോഗസ്ഥർക്കുമാണ്. കമ്മീഷണറൊക്കെ വന്നു 

കുറച്ച് പണം ചോദിച്ചാൽ കൊടുക്കാതിരിക്കാനാകുമോ?, പക്ഷേ ഇത് ചെയ്തത് അവരുടെ സമൂഹ മാധ്യമ പേജ് അതേപോലെ ക്ളോൺ ചെയ്ത തട്ടിപ്പുകാരാണെന്ന് മാത്രം. 

pic-tima miros

അഭിപ്രായങ്ങള്‍