ജവാന് കിക്ക് കൂടുതൽ, മദ്യവിൽപന നിർത്താൻ ഉത്തരവ്, ആൽക്കഹോൾ അളവ് കണ്ട് ഞെട്ടി

 

alcohol-consumption

സാധാരണക്കാർ ഏറ്റവും കൂടുതൽ‌ വാങ്ങുന്ന ‘ജവാന്’എന്ന മദ്യത്തിന് വീര്യം കൂടുതലാണെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. 

രാസപരിശോധനയിലാണ് മദ്യത്തിന് വീര്യം കൂടിയതായി കണ്ടെത്തിയത്. ജവാനിൽ 42.18 ശതമാനമാണ് ഈതൈൽ ആൽക്കഹോൾ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കഹോളിന്‍റെ അളവ്.

ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വിൽപനയാണ് മരവിപ്പിച്ചത്. സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി.

Photo by rebcenter moscow from Pexels

അഭിപ്രായങ്ങള്‍