Kudumbashree's 'Pink Cafe' set in KSRTC Bus–കെഎസ്ആര്‍ടിസി ബസിലിരുന്നു സൂപ്പര്‍ ഊണ് കഴിക്കാം, ഒരു സമയം പത്ത് പേര്‍ക്ക് ഇരിക്കാവുന്ന കഫേ


കെഎസ്ആര്‍ടിസിയോടൊപ്പം കുടുംബശ്രീയും ചേര്‍ന്ന് വിപ്ളവകരമായ  സംരംഭത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം. ഉപയോഗ ശൂന്യമായ ബസ്സുകള്‍ റെസ്‌റ്റോറന്റുകളാക്കി മാറ്റാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം ഒരു അവസരമാക്കി മനോഹരമായ കഫേകൾ തുറക്കുന്നു.തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ കുടുംബശ്രീ കഫേ തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും കെഎസ്ആര്‍ടിസിയുടെ അനുമതി നേടിയെടുക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് തുടങ്ങിയ റെസ്‌റ്റോറന്റാണ് പിങ്ക് കഫേ. 

ഈ പിങ്ക് കഫേ  കിഴക്കേക്കോട്ടയില്‍ ആരംഭിച്ചിരിക്കുന്നു റെസ്റ്റോറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെഎസ്ആര്‍ടിസി തന്നെയാണ്.  ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി. അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്. 

പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം ഈ കഫേ വഴി ലഭിക്കും. ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം.   കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് നടത്തുന്ന ഇങ്ങനെയൊരു പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി  കുടുംബശ്രീ ഡയറക്ടർ ശ്രീ എസ് ഹരികിഷോർ ഐഎഎസ് പ്രതീക്ഷ സാമൂഹ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പങ്കുവച്ചു.

ചിത്രം∙(കടപ്പാട്).  ശ്രീ എസ് ഹരികിഷോർ സമൂഹ മാധ്യമത്തിലെ പേജ്


അഭിപ്രായങ്ങള്‍