വൈദ്യുതി പൂർണ്ണമായും സൗജന്യം. സൗര നിലയത്തിനു പണം മുടക്കണം, അല്ലെങ്കില്‍ പരസ്പര സഹായം; അറിയാത്തവറിയെട്ടെ, ഇങ്ങനെയും സ്കീമുകളുണ്ടേ...kseb soura

കെഎസ്ഇബിയുടെ പുരപ്പുറ സോളർ വൈദ്യുതി പദ്ധതിയുടെ പേരാണ് സൗര. ഇതൊന്നു അറിഞ്ഞിരുന്നാൽ നമുക്ക് കെഎസ്ഇബിയുടെ കൈയ്യീന്നു പണം വാങ്ങാം, അല്ലേൽ ജീവിതകാലം മുഴുവൻ വൈദ്യുതി ഫ്രീ.

രണ്ട് പദ്ധതികളാണുള്ളത്

1, കെഎസ്ഇബിയും നമ്മളും സംയുക്തമായി പണമിട്ടു സൗരനിലയം സ്ഥാപിക്കുന്നു.

200 യൂണിറ്റുവരെ ശരാശരി ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളായിരിക്കണം, നിശ്ചിത ശതമാനം വൈദ്യുതി നമുക്ക് അതായത് കെട്ടിട ഉടമയ്ക്കു തരും

25 വർഷം മെയ്ന്റനൻസ് കെഎസ്ഉബി നോക്കും. മുടക്കു മുതലിന്റെ ഇരട്ടി തിരിച്ചു ലഭിക്കുമെന്നു കണക്കുകള്‍ പറയുന്നു.

ആയിരം രൂപയാണ് ആപ്ളിക്കേഷൻ ചാർജ്

ദേ ഇവിടെ ക്ളിക്ക് ചെയ്ത് പുതുതായി രെജിസ്റ്റർ ചെയ്യാം– https://wss.kseb.in/selfservices/sbp



2, നമ്മുടെ ചെലവിൽ സൗരനിലയം, പൂർണ്ണമായും നമുക്ക് വൈദ്യുതി ലഭിക്കും, വഗാർഹിക ഉപഭോക്താവാണെങ്കിൽ 40 ശതമാനം വരെ സബ്സിഡിയും ലഭിക്കും.–
https://wss.kseb.in/selfservices/sbp

വൈദ്യുതിയുടെ ശരാശരി ഉപഭോഗം അനുസരിച്ച് ഉപഭോക്താവിന് ലഭ്യമാകുന്ന വിവിധ മോഡലുകളിൽ നിന്ന് താത്പര്യമുള്ളത് തിരഞ്ഞെടുക്കാം. KSEB യുടെ വെബ്സൈറ്റായ www.kseb.in വഴിയോ, ഓൺലൈൻ സർവ്വീസ് പോർട്ടലായ wss.kseb.in വഴിയോ രജിസ്ട്രേഷൻ പോർട്ടലിലേക്ക് കയറാം.പരമാവധി രജിസ്ട്രേഷൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 75000 ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട് ..2000 w പ്ലാന്റ് സ്ഥാപിക്കാൻ ഏകദേശം 200 sq ft സ്ഥലം ആണ് വേണ്ടത്. ഒരു 1000 w പ്ലാന്റ് നിന്ന്  ദിവസം ലഭിക്കുന്നത്  3 - 4 യൂണിറ്റ് വരെ വൈദ്യുതിയാണ്.

സംശങ്ങൾക്ക് മറുപടി ലഭിക്കാൻ,1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
#soura #solarenergy #rooftopsolar #kseb_soura

അഭിപ്രായങ്ങള്‍