ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണിക്ക് ടേബിൾ ഫാനും


കേരള കോൺഗ്രസ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസി (എം) ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ. മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.  ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള ഡബ്്ളിയു.പി(സി). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് 'ചെണ്ട' യും, കേരള കോൺഗ്രസ് (എം) ജോസ്. കെ. മാണി വിഭാഗത്തിന് 'ടേബിൾ ഫാനും' അവർ ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍