ഇത് 38കാരിയായ ജിഷമോളാണ്..; പായയിൽ ചുരുണ്ടുകൂടി, ഒരുപാട് കുട്ടികളുടെ അധ്യാപിക, തല ഒന്നു ഇടിച്ചു, പിന്നെ....

 



കുറവിലങ്ങാട് ∙ഈ തറയിൽ വിരിച്ച പായയിൽ ചുരുണ്ടു കിടക്കുന്നത് ഒരുപാട് കുട്ടികളുടെ അധ്യാപകയാണ്, തല ഒന്നു ഇടിച്ചു പിന്നെ ജിഷമോൾക്കു സംഭവിച്ചത് സമാനതകളില്ലാത്ത ദുരിതമാണ്.  മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദവും ബിഎഡുമൊക്കെയുള്ള ആളാണ് ജിഷമോൾ‌. 3 സ്കൂളുകളിൽ താൽക്കാലിക അധ്യാപികയായിരുന്നു. കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ പഴയ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൈത്തറയിൽ പി.എം.ജോസഫ്–തങ്കമ്മ ദമ്പതികളുടെ മകളാണ് ജിഷമോൾ ജോസഫ്.  


എന്തോ സാധനം എടുത്ത ശേഷം പെട്ടെന്നു തിരിഞ്ഞപ്പോൾ തല ഭിത്തിയി‍ൽ ശക്തമായി ഇടിക്കുകയായിരുന്നു.  20 കിലോഗ്രം തൂക്കം പോലുമില്ലാതെ ശരീരം മെലിഞ്ഞു.  പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. ഹോമിയോ, ആയുർവേദ ചികിത്സകൾ പരീക്ഷിച്ചു. പക്ഷേ രോഗാവസ്ഥകളിൽ മാറ്റം വന്നില്ല. 


മനുഷ്യാവകാശ പ്രവർത്തകരായ മേമ്മുറി കാരിക്കാമുകളേൽ കെ.ജെ.പോൾ, ദേവമാതാ കോളജ് മുൻ അധ്യാപകൻ പ്രഫ.ടി.ടി.മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ ജിഷയുടെ അവസ്ഥ വിശദീകരിച്ചു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മിഷൻ അധ്യക്ഷ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.  ജിഷയുടെ അമ്മ തങ്കമ്മ ജോസഫിന്റെ പേരിൽ എസ്ബിഐ കുറവിലങ്ങാട് പള്ളിക്കവല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ–37758577798. ഐഎഫ്എസ്‌സി കോഡ്–SBIN0012881. ജോസഫിന്റെ ഫോൺ നമ്പർ– 9747781176.

അഭിപ്രായങ്ങള്‍