1980 നവംബർ 3 പഞ്ചാബിലെ ലുധിയാനയിൽ ഉയർന്ന് പറന്ന വെള്ളക്കൊടി.
ഈങ്ക്വിലാബ് സിന്ദാബാദ്
ഹിമാലയത്തിന് അത്യുന്നതിയില്
ഉയര്ന്നു പാറും രക്തപതാക
അതിന്നു താഴെ ഭൂഗോളം
ചുവന്ന പന്തായ് തിരിയുമ്പോള്
ലെനിന്െറ കുഴിമാടത്തില് നിന്നും
ചുവന്ന രശ്മികളുയരുമ്പോള്
ആവേശത്താല് നമ്മള് വിളിക്കും
ഈങ്ക്വിലാബ് സിന്ദാബാദ് ...
കഴുകന് താണുപറക്കട്ടെ ..
(ഈങ്ക്വിലാബ് സിന്ദാബാദ് )
കയ്യാമങ്ങള് പൊട്ടട്ടെ ...
(ഈങ്ക്വിലാബ് സിന്ദാബാദ് )
ലാത്തികള് ആഞ്ഞുപതിക്കട്ടെ
(ഈങ്ക്വിലാബ് സിന്ദാബാദ് )
ഡിവൈഎഫ്ഐ രൂപീകരണത്തിന്റെ നാൽപ്പതാം വർഷം. നാല് പതിറ്റാണ്ടിലെ പ്രവർത്തനങ്ങളിലൂടെ ഏറ്റവും വലിയ യുവജന സംഘടനയായി വളരാൻ കഴിഞ്ഞു ഡിവൈഎഫ്ഐക്ക്. 1980 നവംബർ 3 നാണ് ഡിവൈഎഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ ശഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഡിവൈഎഫ്‌ഐ രൂപീകൃതമായത്.
12 ലക്ഷം മെമ്പർഷിപ്പിനെയാണ് അക്കാലഘട്ടത്തിൽ പ്രതിനിധികൾ പ്രതിനിധീകരിച്ചത്. കൽക്കത്താ സർവകലാശാല വൈസ് ചാൻസിലർ പോദാർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അന്നും മാധ്യമങ്ങളുടെ മുഖം തിരിച്ചിൽ
സമ്മേളന വാർത്തയും ഡിവൈഎഫ്ഐ രൂപീകരണവും ബോധപൂർവ്വം വാർത്തയാക്കാതെ ഒരു വിഭാഗം മുഖം തിരിച്ചു. മാധ്യമങ്ങളുടെ പരിലാളനയേറ്റല്ല ഈ പ്രസ്ഥാനം വളർന്നത്. അന്നും കൊടിയുടെ നിറത്തെക്കുറിച്ചുപോലും കോലാഹലമുണ്ടാക്കാനാണ് ശ്രമം നടന്നത്. പക്ഷേ അതിനെയെല്ലാം മറികടന്നു ഈ പ്രസ്ഥാനം മുന്നോട്ടു പോയി.
ജനശ്രദ്ധ നേടിയ ക്യാംപെയ്നുകൾ
മത സൗഹാർദ്ദത്തിനും അതേസമയം മതങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പുക്കുന്നവർക്കുമെതിരെ ആർജത്തോടെ പോരാടാൻ സംഘടനയ്ക്കു സാധിച്ചു. നിലയ്ക്കൽ ക്യംപെയ്ൻ, ആഗസ്റ്റ് ക്യാപെയ്ൻ തുടങ്ങിയവ.
യുവധാര
ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര.
അടിച്ചമർത്തലുകളും എതിർപ്പുകളും മുഖം കൊടുക്കാതെ പോരാട്ട വിര്യവുമായി മുന്നേോട്ട്....
കാലം സാക്ഷി ,ചരിത്രം സാക്ഷി
രക്തസാക്ഷി കുടീരം സാക്ഷി
രക്തസാക്ഷികൾ അമരന്മാർ
അമരന്മാർ അവർ ധീരന്മാർ ,
ധീരന്മാർ അവർ അനശ്വരന്മാർ .
ഇല്ല സഖാവ് മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
നിങ്ങളുയർത്തിയ മുദ്രാവാക്യം
ഞങ്ങളീ മണ്ണിൽ ശ്വാശ്വതമാക്കും
നിങ്ങളുയർത്തിയ ശുഭ്രപതാക
ഞങ്ങളീ വാനിൽ ഉയർത്തികെട്ടും
dyfi, kerala, india, communist, cpm, a rahim
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.