കോവിഡ് പ്രതിരോധത്തിനു കടുത്തനടപടി: മാസ്കില്ലെങ്കിൽ ഇനി 500 പോകും, കടക്കാർക്ക് 3000, ചടങ്ങുകളിലാണെങ്കിലോ?

 

mask-kerala-family

മാസ്കില്ലാതെ പുറത്തിറങ്ങിയാൽ ഇനി 500 പോക്കറ്റിലിട്ടോളൂ, മാത്രമല്ല നിയമ നടപടികളും നേരിടേണ്ടി വരും. പകർച്ചവ്യാധി പ്രതിരോധ ഓർഡനൻസ് പുതുക്കിയതിലാണ് കോവിഡുമായി ബന്ധപ്പെട്ട പിഴതുകകളെല്ലാം കുത്തനെ ഉയർത്തിയത്. കോവിഡ് പ്രതിരോധത്തിനു കടുത്ത നടപടികളിലേക്കു കടന്നു സർക്കാർ.

പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി. വിവാഹ ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപയാണ് പിഴ. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ.

സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000.നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500, ഇങ്ങനെ പോകുന്നു പിഴ നിരക്കുകൾ, ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതിരിക്കും.


Photo by cottonbro from Pexels


അഭിപ്രായങ്ങള്‍