വെള്ളം ചോദിച്ചെത്തി, മാല പൊട്ടിച്ചോണ്ടോടി; പട്ടാപ്പകൽ കോട്ടയം നഗരത്തിൽ


വെള്ളം ചോദിച്ചു വീട്ടിലെത്തിയവർ മാല പൊട്ടിച്ചോടിയ ഞെട്ടലിലാണ് വീട്ടമ്മ. കോട്ടയം നഗര മധ്യത്തിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ കസ്റ്റഡിയിൽ എടുത്തു.

വടവാതൂർ സ്വദേശി അനീഷ്, കൊല്ലം ആയൂർ ജനാർദനൻ എന്നിവരാണ് കുടുങ്ങിയത്. വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

അഭിപ്രായങ്ങള്‍