കാട്ടിൽമേക്കതിൽ അമ്മയ്ക്ക് സ്വർണ മണി സമർപ്പിച്ചു ഭക്തൻ‌, കാരണം!!

 




ക്ഷേത്രസങ്കേതത്തിൽ പേരാലിലെ  ചരടുകളിൽ കൊരുന്നു നാദം പൊഴിക്കുന്ന ആയിരക്കണക്കിനു മണികൾ, കാട്ടിൽമേക്കതിൽ അമ്മയെ ഓര്‍ക്കാന്‍ ഏവർക്കും ഈ ദൃശ്യം മതി. 

മനമറിഞ്ഞു വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മ, കായലിനും കടലിനും നടുവിലെ പുണ്യഭൂമിയില്‍. പന്മന കൊട്ടരം കടവിലെ ജങ്കാർ കടന്നെത്തുന്നത് വിളിച്ചാൽ വിളികേള്‍ക്കുന്ന കാട്ടിലമ്മയുടെ തിരുനടയിലാണ്. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം.കായലിനു മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 


മണികെട്ടുന്നതിങ്ങനെ (സാധാരണ ദിവസങ്ങളിൽ)


ക്ഷേത്ര കൗണ്ടറിൽ നിന്നും രസീതുമായി തരുന്ന ട്രേ ക്ഷേത്രത്തിന് സമീപം സമർപ്പിച്ചു അമ്മയെ തൊഴുതു പ്രാർത്ഥിച്ചശേഷം രസീതുമായി കിട്ടിയ ട്രേയുടെ കളറിലുള്ള കൗണ്ടറിൽ പോയി ക്ഷമയോടെ കാത്തിരിക്കണം. പേരും നക്ഷത്രവും വിളിച്ചു അവിടെ വഴിപാട് വിതരണം ചെയ്യും. 


പൂജിച്ച മണി ലഭിച്ച ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പേരാലിനെ പ്രാർത്ഥനാപൂർവ്വം തൊഴുതു പ്രാർത്ഥിച്ചശേഷം തങ്ങളുടെ ആഗ്രഹങ്ങൾ അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ചു പേരാലിനെ 7 വലംവച്ച് പേരാലിൻ കൊമ്പിലോ പേരാലിൽ പൂജിച്ചു കെട്ടിയിരിക്കുന്ന ചുവപ്പ് കയറിലോ മണി കെട്ടാവുന്നതാണ്. മണികെട്ടിയ ശേഷം തിരികെ അമ്മയെ തൊഴുതു മണികെട്ട് ചടങ്ങ് പൂർത്തിയാക്കാവുന്നതാണ്.7 മണി കെട്ടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അത് 7 ദിവസം കൊണ്ടോ, 7 ആഴ്ച കൊണ്ടോ, 7 മാസം കൊണ്ടോ പൂർത്തീകരിക്കാവുന്നതാണ്. 


'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' 


'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം.  മഹാഗണപതി, ദുർഗ്ഗ , യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മതുടങ്ങിയ ഉപദേവതകളും നാഗദൈവങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിവാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു....


ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ വഴിവാട് കൗണ്ടറിൽനിന്നും മുപ്പതു രൂപ നൽകി മണിയും രസീതും കൈപറ്റി ഏഴു വലം വച്ചു മണികെട്ടിയാൽ ഏതാഗ്രഹവും പൂവണിയുമെന്ന് ഭക്തര്‍ പറയുന്നു. വര്‍ഷം കൂടുന്തോറും ക്ഷേത്രത്തിലെ വൃശ്ചിക മഹോല്‍സവമാണ് ജനപ്രിയം. വൃശ്ചിക ഒന്നു മുതൽ പന്ത്രണ്ട് വരെയാണ് ഉത്സകാലം. തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ ഉണ്ടാകും.തങ്ക അങ്കി നൂറ്റി അൻപത്തിയൊന്നു പവൻ തനി തങ്കത്തിൽ തീർത്തതാണ്

ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി യാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.പൊന്മന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ കൊവിഡ് വ്യാപനം മൂലം നിറുത്തിവച്ചിരുന്ന ദർശനം ഇരുപത്തിയഞ്ചാം തീയതി മുതൽ പുനരാരംഭിക്കും

ക്ഷേത്രത്തിന്റെ വിലാസം:  കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583...


ഒരു ഭക്തൻ നേർച്ചയായി കൊടുത്ത സ്വർണ്ണമണി 🙏 ഷെയർ ചെയ്യൂ

Posted by Kattil Mekkathil Sree Devi Temple on Sunday, November 29, 2020

അഭിപ്രായങ്ങള്‍