നിങ്ങൾ ഒരു സിനിമ വിദ്യാർഥിയാണോ, തിരഞ്ഞെടുത്ത സിനിമകൾ അവയുടെ ആശയവും ചരിത്രവും മനസിലാക്കി കാണാൻ താല്പര്യം ഉണ്ടോ , ദേ ഇവിടെ അവസരമുണ്ട്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യാ കേരളം നടത്തുന്ന നാലാമത്തെ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലാണ് ക്ലാസ്സിക് ചലച്ചിത്രോത്സവം.
ലോക സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കുന്ന ഒരു ബൃഹൃത് പരിപാടിയുടെ ആദ്യഘട്ടമാണിതെന്ന് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ വെബ്സൈറ്റ് പറയുന്നു .
സിനിമയെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും എഴുതുകയും ചെയ്യുന്ന ചലച്ചിത്ര നിരൂപകരാണ് ഓരോ സിനിമയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. https://ffsikeralam.online/ കൂടുതല്‍ എളുപ്പത്തില്‍ ചലച്ചിത്രാസ്വാദകര്‍ക്ക് എത്തിച്ചേരാനും സിനിമകള്‍ കാണാനും കഴിയുന്ന രീതിയിലാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.