ഒരു മിനിട്ടില്‍ ദേ ഇത്തരം പോസ്റ്ററുണ്ടാക്കാം, കിടിലൻ സംവിധാനവുമായി എൻഡിഎ

ദേ ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഇലക്ഷൻ പ്രചാരണത്തിനുണ്ടാക്കാൻ ആരുടെയും സഹായം വേണ്ട. പോസ്റ്റർ ക്രിയേറ്റിങ് വെബ് ടൂളുമായി ബിജെപി. http://poster.keralabjp.org/?fbclid=IwAR3T1C7_MlsqMeuVAj0SNxjtWo2VmvrW_SWcGUIoZP95FdJaGtgc0-eWbBY പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനായിരിക്കും ഉദ്ദേശം കാരണം ഏത് തരം വസ്തുവില്‍ ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തി വേണം പോസ്റ്ററുകൾ പതിപ്പിക്കണമെന്നാണ് ഉത്തരവ്. വൈദ്യുതി പോസ്റ്റുകളിൽ പോസ്റ്റർ പാടില്ല... തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ ഉപാധികള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മര്‍സ്റ്റേഷനുകള്‍ തുടങ്ങിയവയെ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പോസ്റ്റ് നമ്പര്‍, അത്യാഹിതം സംഭവിച്ചാല്‍ അറിയിക്കേണ്ട ഫോണ്‍നമ്പര്‍ എന്നിവ പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പോസ്റ്ററുകള്‍ ഇവ മറയ്ക്കാന്‍ സാധ്യതയുണ്ട്. പോസ്റ്റ് നമ്പരിലൂടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്. വൈദ്യുതിമുടക്കം തുടങ്ങിയവ അത്യവശ്യഘട്ടങ്ങളില്‍ ഇത് അനിവാര്യമാണ്. മാത്രമല്ല പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍ അതിക്രമിച്ച് കടക്കുന്നത് അപകടകരവുമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

അഭിപ്രായങ്ങള്‍