കോവിഡിനെതിരെ മുന്നറിയിപ്പും ബോധവത്കരണവും ഉറപ്പായും വേണം എന്നാൽ പലപ്പോഴും നമ്മുടെ ഫോണിലെ ഈ സന്ദേശം അരോചകമാകാറുണ്ട്. അത്യാവശ്യമായി വിളിച്ചാൽ കോൺ കണക്ട് ആകുന്നതിനു താമസമാകുമെന്നാണ് ഉപഭോക്താക്കളുടെ പരാതി.0 സെക്കൻഡ് നീണ്ടുനിൽക്കുന്ന വോയിസ് മെസ്സേജിന് ശേഷം മാത്രമാണ് കോൾ കണക്ടാവുക.
പ്രതിരോധ ബോധവൽക്കരണവും അൺലോക്ക് സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ മുൻനിർത്തിയും വിവിധ മൊബൈൽ സേവന ദാതാക്കൾ കോളർ ടോൺ ആയി വിവിധ സന്ദേശങ്ങൾ നൽകി വരുന്നു .കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള വിവരങ്ങളാണ് റിങ്‌ടോൺ ആയി കേൾക്കാൻ കഴിയുന്നത്. ഡയൽ ചെയ്ത ഉടൻ കേൾക്കുക ചുമയാണ്, പിന്നെ കൈകൾ കൃത്യമായി കഴുകേണ്ടതിന്‍റെയും മറ്റും വിശദാംശങ്ങളും അൺലോക്കിൽ സ്വീകരിക്കേണ്ട മുന്നറിയിപ്പുമൊക്കെയാണ് വരുക.
കോളർ ടോണുകൾ ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാക്കിയതായി പല മീഡിയകളും വാർത്ത നൽകിയിട്ടുണ്ട്,
ദേ ഇതാണ് അവർ നൽകിയ വിവരം
Airtel – Dial *646*224# And Then Press 1
BSNL – Send “UNSUB” To 56700 or 56799
Vodafone – Send “CANCT” To 144
Jio – Send “STOP” To 155223
പക്ഷേ ഇത് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തിൽ വിഭിന്ന അഭിപ്രായമാണുള്ളത്, കമന്റ് സെക്ഷനിലേക്കു ഒന്നു പോവാം– എയർടെൽ – *646*224 # (ചെലേർക്കും റെഡിയാവും ചെലേർക്കു റെഡിയാവൂല..ഇതാണ് അവസ്ഥ. കമന്റ് സെക്ഷനിൽ പറ്റിക്കരുതെന്ന് പലരും പറയുന്നു. എന്നാൽ കോളർ ട്യൂൺ കട്ടായതായും ചിലർ പറയുന്നു
ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കു– UNSUB ( 56700 എന്ന നമ്പറിലേക്കോ അല്ലെങ്കിൽ 56799), ഇത് പലർക്കും ചെയ്യാനായി, പല സർക്കിളിലുള്ളവർ കോളർ ട്യൂൺ കട്ടായതായി കമന്റ് ചെയ്യുന്നുണ്ട്.
വോഡഫോൺ ഐഡിയ നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കു ഈ സേവനം റദ്ദാക്കുന്നതിന് ആയി CANCT എന്ന് ടൈപ്പ് ചെയ്തു അതു 144 എന്ന നമ്പറിലേക്ക് സന്ദേശം ആയി അയക്കുകയെന്നായിരുന്നു സന്ദേശം.( ചിലരുടേത് 24 മണിക്കൂർ നേരത്തേക്ക് സേവനം റദ്ദായെങ്കിലും വീണ്ടും തിരിച്ചെത്തിയത്രെ)
ജിയോ ഉപയോഗിക്കുന്നവർTOP എന്ന് ടൈപ്പ് ചെയ്തു ഏതു 155223 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ്.
കേട്ടു മടുത്തെങ്കിൽ എങ്ങനെ നിർത്താം
കോൾ വിളിക്കുമ്പോൾ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കു ഏതെങ്കിലും ബട്ടണില്‍ ക്ളിക്ക് ചെയ്തു കടക്കാൻ കഴിയാറുണ്ട്. ഐഒഎസ് കാർക്ക് ഹാഷ് കീയും കോളർ ട്യൂൺ കട്ടാക്കാൻ ഉപയോഗിക്കും
നോട്ട്. ഒരേ ദിവസംതന്നെ പല തവണ കേട്ടു മടുത്തവർ മാത്രം ഇതുപയോഗിക്കുക, കോവിഡ് എന്ന മാരിയെ മറക്കാതിരിക്കാൻ ഒരു പരിധിവരെ ഈ കോളർ ട്യൂൺ സഹായകമാണെന്നോർക്കുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.