50% വരെ വിലക്കുറവ്, 200 രൂപയുടെ കുടയും ബാഗുകളും മൂന്നുതരം അച്ചാറുകൾ; ഓൺലൈനിൽ വാങ്ങാം വീട്ടിലെത്തും–kudumbashreebazaar

കുടുംബശ്രീ ഉൽപന്നങ്ങൾ 50% വരെ വിലക്കിഴിവിൽ വാങ്ങാൻ അവസരമൊരുക്കി ഓൺലൈൻ മേള-ഉത്സവ്- ആരംഭിച്ചു. www.kudumbashreebazaar.com എന്ന വെബ്സൈറ്റിലൂടെ ഓർഡർ നൽകിയാൽ ഉൽപന്നങ്ങൾ വീട്ടിലെത്തും. 


ഡെലിവറി ചാർജ് സൗജന്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മൂന്നൂറ്റി അൻപതോളം കുടുംബശ്രീ സംരംഭകരുടെ 729 ഉൽപന്നങ്ങൾ 20-50% വരെ വിലക്കുറവിൽ മേളയിലൂടെ വാങ്ങാം. 

കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ബാഗ്, കുട, കറിപ്പൊടികൾ, വിവിധ ഇനം ചിപ്സ്, അടുക്കള ഉപകരണങ്ങൾ, മാസ്കുകൾ തുടങ്ങിയവയുണ്ട്.മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 

● 200 രൂപയ്ക്കു മുകളിൽ ഉൽപ്പന്നം വാങ്ങുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഉൽപ്പന്നങ്ങൾ ഡെലിവറി ചാർജില്ലാതെ എത്തിച്ചുനൽകും
● നിരവധി ഉൽപ്പന്നങ്ങൾക്ക് 50  ശതമാനംവരെ ഡിസ്‌കൗണ്ട്
● 1000 രൂപയ്ക്കു മുകളിൽ വാങ്ങിയാൽ 10 ശതമാനം അധിക ഡിസ്‌കൗണ്ട്. 3000 രൂപയ്ക്കു മുകളിൽ വാങ്ങുന്നവർക്കും പ്രത്യേക ഡിസ്‌കൗണ്ട്
● സംരംഭകർ നേരിട്ടു നൽകുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭിക്കും
● ആദ്യം ഉൽപ്പന്നങ്ങൾ വാങ്ങുന്ന 100 പേർക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട്(ഏർലി ബേർഡ് ഓഫർ). ആദ്യ 200 പേർക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടും

അഭിപ്രായങ്ങള്‍