49 ഇഞ്ച് ടിവി ഒരു വർഷത്തിനുള്ളിൽ കേടായി, കോഫി ടേബിളാക്കി മല്ലപ്പള്ളിക്കാരൻ-re-use-ewaste

 ജോൺ മാത്യു വിദേശത്തുനിന്ന്  അഗ്രഹിച്ചു import ചെയ്ത 49 ഇഞ്ച് എൽ.ഇ.ഡി. ടി.വി. ഒരുവർഷം കഴിഞ്ഞപ്പോൾ പണി മുടക്കി. കോട്ടയത്ത് സർവീസ് സെന്ററിൽ ചെന്നപ്പോൾ ബോർഡ് പോയതായും മാറ്റിവെയ്ക്കനമെങ്കിൽ 25000 രൂപ കൂടി വേണമെന്നും അറിയിച്ചു.

വിൽക്കാമെന്ന് വിചാരിച്ചപ്പോൾ 500 രൂപയോക്കേയാണ് ഓരോരുത്തരും പറയുന്നത്.

ഇനിയും അലയാനും പണം മുടകാനുമില്ലെന്ന്‌ തീരുമാനിച്ച ജോൺ മാത്യു  ആശാരിയെ വിളിച്ച് ടി.വി.യുടെ അളവെടുപ്പിച്ചു. തേക്ക് തടിയിൽ ഒരു സ്റ്റാൻഡ് അങ്ങ് ഉണ്ടാക്കി.

പോളീഷ് ചെയ്ത് ഭംഗിയാക്കി ഗ്ലാസിന് പകരം ടി.വി. സ്ഥാപിച്ചപ്പോൾ പൂമുഖത്ത് സൂപ്പരോരു  ടേബിൾ. പത്രം വായനയും ചായ കുടിയുമെല്ലാം ടി.വി.യോട് ഒപ്പം. വീട്ടിൽ വരുന്നവർക്കും കൗതുകം.

ഇ-വേസ്റ്റ് പുനരുപയോഗം ഇങ്ങനെയാക്കാമെന് കാണിച്ച ജോൺ മാത്യു.

അഭിപ്രായങ്ങള്‍