പോളിസി എടുത്ത വാഹന ഉടമ ഒഴികെയുള്ളവർക്കു ലഭിക്കുന്ന ഇൻഷുറൻസാണ് തേർഡ് പാര്‍ട്ടി ഇൻഷുറൻസ്, ആദ്യ പാർട്ടിയുടെ വാഹനം മൂലം മറ്റുള്ളവർക്കുണ്ടാകുന്ന (മൂന്നാം പാർട്ടി) ജീവനാശത്തിനും നാശ നഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി അഥവാ രണ്ടാം പാർട്ടി ഉറപ്പ് നൽകി കരാർ വയ്ക്കുന്നു. ഒരു ഇൻഷുറൻസ് പോളിസി ഇല്ലാതെ ബൈക്ക് ഓടിച്ചാൽ അത് ശിക്ഷാർഹമായ കുറ്റമാണ്.
പാക്കേജ് പോളിസി തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു കൂടി പരിരക്ഷ നൽകുന്നതാണ് പാക്കേജ് പോളിസി.മൂന്നാം കക്ഷി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായതിനാൽ, എല്ലാ ലൈഫ് ഇതര ഇൻഷുറൻസ് കമ്പനികൾക്കും ഈ പരിരക്ഷ നൽകേണ്ട ബാധ്യതയുണ്ട്. സമഗ്ര പദ്ധതിയെ അപേക്ഷിച്ച് തേർഡ് പാർട്ടി ഇൻഷുറൻസ് നിരക്ക് വളരെ കുറവാണ്.
ഇന്ത്യൻ പശ്ചാത്തലത്തിൽ, വാഹന ഡീലർമാർ വാഹന രജിസ്ട്രേഷനോടൊപ്പം സമഗ്രമായ ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്നു. ഈ സമഗ്രമായ കവർ നിർബന്ധിത മൂന്നാം കക്ഷി കവറിനുള്ള ഒരു ആഡ്-ഓൺ ആണ്, മാത്രമല്ല വാഹനത്തിന്റെ കേടുപാടുകൾ അല്ലെങ്കിൽ മോഷണം മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് കാർ ഉടമയെ സംരക്ഷിക്കുകയും ചെയ്യുന്നു.2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാൻ ഫാസ്ടാഗ് ആവശ്യമായി വരും.
Photo by Andrea Piacquadio from Pexels
Motor Insurance, No-Claim Bonus, Surrender Value, IRDA
പ്രേതകഥകളും മാന്ത്രിക കഥകളും വായിക്കാൻ - ഡൗൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=horror.malayalam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.