25,000 രൂപ ധനസഹായം, മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 


വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യപദ്ധതിയിലേക്ക് ജില്ലാ വനിതാശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അതത് പ്രദേശത്തെ അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകളുമായി സമീപിക്കണമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ 20.

Photo by Kumar Saurabh from Pexels

അഭിപ്രായങ്ങള്‍