കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അലോപ്പതി, യുനാനി, ആയുര്‍വ്വേദം, ഹോമിയോ വിഭാഗത്തിലുള്ള രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നു.
ഇതിനായി ആശുപത്രികള്‍, നേഴ്സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍, ലാബുകള്‍, ഡയഗ്‌നോസ്റ്റിക് - സ്‌കാനിങ് സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍, ദന്തല്‍ കോളേജുകള്‍, നേഴ്സിങ് കോളേജുകള്‍ - സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ നല്‍കുന്നതിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, ജില്ലാ ആശുപത്രി, ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി
എന്നിവിടങ്ങളില്‍ നവംബര്‍ 19 നകം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0491 2505264.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.