1500 മുടക്കി ഒരു ക്രൂയിസ് ലുക്ക് സേവ് ദ ഡേറ്റ്, മുറ്റത്തെ മുല്ലയ്ക്കും മണമുണ്ടെന്ന് തെളിയിച്ച ദമ്പതികൾ


ലക്ഷക്കണക്കിന് രൂപ മുടക്കി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തുന്നവർക്കു ദേ ഇവർ മാതൃകയാണ്. ആലപ്പുഴയിലെ വാട്ടർ ടാക്സിയാണ് ഇവർ തിരിഞ്ഞെടുത്തത്. ഫോട്ടോ കണ്ടപ്പോൾ എല്ലാവരും ചോദിച്ചത് ക്രൂയിസിലൊക്കെ ഷൂട്ടു ചെയ്യാൻ കുറേ ചിലവായല്ലേ എന്നാണ്. ദേ ഇവരുടെ എഫ്ബി പോസ്റ്റിങ്ങനെ...


വിവാഹത്തോടനുബന്ധുച്ചു സേവ് ദി ഡേറ്റ് അരങ്ങു വാഴുന്ന ഈ സമയത്തു ഞാനും കഴിഞ്ഞ ആഴ്ച വിവാഹിതനായി. Save The Date ഫോട്ടോഷൂട്ടിനുവേണ്ടി വലിയ പാക്കേജ് ആണ് എല്ലാരും പറഞ്ഞത് അങ്ങനെ പൈസ പൊട്ടിക്കണ്ട എന്നുതീരുമാനിച്ച ഞാനും എന്റെ അനിയനും കുടി അന്വേഷണം തുടങ്ങി , ഒടുവിൽ കേരള സര്ക്കാര് തന്നെ രക്ഷയ്ക്കെത്തി. ആരും അത്രയധികം ശ്രദ്ധിക്കാത്ത ആലപ്പുഴയിലെ വാട്ടർ ടാക്സി ലൊക്കേഷൻ ആക്കാമെന്നു തീരുമാനിച്ചു. കണ്ടാൽ ഒരു യോർട്ടിന്റെ ചെറിയ ലുക്കുള്ള ടാക്സി ഞങ്ങൾ ബുക്ക് ചെയ്തു കണ്ട ആൽക്കരെല്ലാം ഒരു പാട് കാശു ആ ക്രൂയിസ് ന് വേണ്ടി മുടക്കിയല്ലോ എന്ന ചോദ്യമായിരുന്നു ആദ്യം. ഒരു മണിക്കൂർ ഫോട്ടോ ഷൂട്ടിന് വേണ്ടി ചിലവഴിച്ചപ്പോൾ ക്രൂയിസ് വാടകയായി പോയത് 1500/- രൂപ മാത്രം; കട്ട സപ്പോർട്ടുമായി ക്രൂയിസിലെ 2 ജീവനക്കാരും. റിസോർട്ടും, അന്യ നാട്ടിലെ ലൊക്കേഷനും തേടി എല്ലാരും പോകുമ്പോൾ ഒരു വെറൈറ്റി ആയി ഇതിവിടെ ഇരിക്കട്ടെ.
മുറ്റത്തെ മുല്ല ശെരിക്കും ഒന്ന് മണത്താൽ ഇപ്പോളും അതിനു നല്ല മണം തന്നെ ആണ്


അഭിപ്രായങ്ങള്‍