വയനാട്ടിൽ ടൂറിസത്തിനു വീണ്ടും തുടക്കം, ഹോട്ടൽ റിസോർട്ട് ഉടമകളും സഞ്ചാരികളും അറിഞ്ഞിരിക്കേണ്ടവ–wayanad-tourism-reopen

 




കോവിഡിനെതിരെ കടുത്ത മുൻകരുതലുമായി വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വീണ്ടും സഞ്ചാരികളെത്താൻ അനുമതി. 10 കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തിൽ തുറക്കുക–


അറിയേണ്ടവ


  1. ഹോട്ടൽ , വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റുകളെല്ലാം ഓൺലൈനിലൂടെ
  2. ഇതര സംസ്ഥാന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ റെജിസ്റ്റർ ചെയ്യണം
  3. ശരീരോഷ്മാവ് പരിശോധിക്കണം
  4. സാനിട്ടൈസർ കരുതണം
  5. കൈവരികളും നടപ്പാതകളും അണുവിമുക്തമാക്കണം......ഈ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനം ഇത്രപേർക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകേണ്ട..


പൂക്കോട് തടാകം– 100 പേർ മാത്രം ദിനം–pookkod lake road


പ്രത്യേകതകൾ..


ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. 

സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്ററിലധികം ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. 


എത്താനായി..


കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം.


അടുത്തുള്ള പ്രധാന സ്ഥലങ്ങൾ– വൈത്തിരി,കൽപ്പറ്റ, സുൽത്താൻ ബത്തേരി, മുത്തങ്ങ, ചുണ്ടേൽ എന്നിവയാണ്.


എടയ്ക്കൽ ഗുഹ– 100 പേർ- edaykkal cave travel


സമുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് എടയ്ക്കൽ ,മനുഷ്യവാസത്തിന്റെ ആദികേന്ദ്രങ്ങളിലൊന്നായി കരുതാവുന്ന എടയ്ക്കല്‍ ഗുഹയിൽ ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ കാണപ്പെടുന്നു.  4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ ഇത്.


എത്തുന്നതിങ്ങനെ...


മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാർ ഇട്ട റോഡാണ്. മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും. ഗുഹകളിൽ എത്താൻ  200 മീറ്ററോളം മല കയറണം. കേരളം, കർണാടകം, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള ദൃശ്യങ്ങൾ കാണാം.


ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ് - 12 കിലോമീറ്റർ അകലെ.

അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ - 4 കി.മീ അകലെ.


കുറുവ ദ്വീപ്–50 പേർ- kuruva island way

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്.


എത്തുന്നതിങ്ങനെ...


ഏറ്റവും അടുത്ത പട്ടണമായ മാനന്തവാടി കുറുവദ്വീപിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.കോഴിക്കോട് പട്ടണം ഇവിടെ നിന്നും 115 കിലോമീറ്റർ അകലെയാണ്.

സുൽത്താൻ ബത്തേരിയിൽ നിന്ന് 58 കിലോമീറ്ററാണ് ദൂരം.മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്കുള്ള പാതയിൽ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ വലത്തോട്ട് തിരിയുമ്പോൾ എത്തിച്ചേരും.


മാംവിലാംതോട് പഴശ്ശി സ്മാരകം– 150


പ്രിയദർശിനി ടീ എസ്റ്റേറ്റ്–50- priyadrashini tea estate

പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ കുന്നുകളുടെ മുകളിൽ ടെന്റിൽ താമസിക്കാൻ അവസരമുണ്ട്


ബത്തേരി ടൗൺ സ്വക്യർ– 50


കറലാട് തടാകം– 100


അമ്പലവയൽ ടേക്ക് എ ബ്രേക്ക്– 3


ചിങ്ങേരി അഡ്വഞ്ചർ പാർക്ക്– 400(22ന് ഉദ്ഘാടനത്തിനുശേഷം മാത്രം)- chingeri park

വയനാട് ബത്തേരിക്കടുത്തു ചിങ്ങേരി മല


കാന്തൻപാറ വെള്ളച്ചാട്ടവും അമ്പലവയൽ മ്യൂസിയവുമെല്ലാം രണ്ടാം ഘട്ടത്തിലായിരിക്കും തുറക്കുക.


അഭിപ്രായങ്ങള്‍