വീഡിയോ എഡിറ്റ് ചെയ്യാം മൊബൈലില്‍, ഇതാ കുറച്ച് നല്ല ആപ്പുകൾ-video-editing-app



നിരവധി എഡിറ്റിങ് ടൂളുകൾ  ലഭ്യമാണ്. 

കിനെ മാസ്റ്റർ

ഏതൊരാൾക്കും എളുപ്പത്തിൽ പഠിച്ചെടുത്ത് ചെയ്യാൻ കഴിയുന്ന നിരവധി എഫക്ടുകളുള്ള ആപ്പാണിത്.  വീഡിയോയിൽ വാട്ടർ മാർക് ഉണ്ടാകും. ഇത് മാറ്റണമെങ്കിൽ പെയ്ഡ് വേർഷൻ ഉപയോഗിക്കേണ്ടി വരും.

ക്വിക്– എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാവുന്ന ആപ്പാണ് ഇത്.  മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മാത്രമേ ഇതിൽ എഡിറ്റ് ചെയ്യാൻ കഴിയൂ . മലയാളം എഴുതാൻ കൂടുതൽ എളുപ്പമാണെന്നതാണ് സവിശേഷത്.  gopro യാണ് ഇൗ ആപ് പുറത്തിറക്കിയിരിക്കുന്നത്. 

പവർ ഡിറൈക്ടർ

4K, HD ക്വാളിറ്റിയിൽ മികവുറ്റ വീഡിയോ വീഡിയോകൾ നിർമിക്കാം.  ധാരാളം സംവിധാനങ്ങളുള്ള ആപ്പിൽ ഉപൂർണമായി ലഭിക്കാൻ  പണം കൊടുത്ത് വാങ്ങണം.

അഡോബ് പ്രീമിയർ ക്ലിപ്പ്

അഡോബിയുടെ പ്രശസ്തമായ മൊബൈൽ പതിപ്പാണിത്. പിസി, മാക് പതിപ്പിനു സമാനമായ പ്രവർത്തനക്ഷമതയും പ്രൊഫഷണലിസവും  പ്രതീക്ഷിക്കാനാവില്ലെങ്കിലും നിങ്ങളുടെ എഡിറ്റിങ് മികവ് മെച്ചപ്പെടുത്തുന്നതിനനുസരിച്ച് നല്ല വിഡിയോകൾ ചെയ്യാനാകും.

ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്തു നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. മൊബൈൽ ആപ്പ് തുറന്നതിനു ശേഷം നിങ്ങൾക്കാവശ്യമുള്ള വീഡിയോ അതിലേക്ക് ആഡ് ചെയ്യാവുന്നതാണ്. തുടർന്ന് ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനായി ക്രോപ് ടൂൾ ഉപയോഗിക്കാം. 

വീഡിയോകൾ കൂടുതൽ രസകരമാക്കുന്നതിന്  പശ്ചാത്തല സംഗീതമോ ഓൺ-സ്ക്രീൻ വാചകങ്ങളോ ചേർക്കാൻ ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്.


അഭിപ്രായങ്ങള്‍