മറ്റക്കരയിൽ വാണരുളും അന്ന പൂർണ്ണേശ്വരി; തുരുത്തിപ്പള്ളി ഭഗവതിയമ്മ-thuruthipalli temple kottayam

 


കോട്ടയം ജില്ലയിലെ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് മറ്റക്കര. വെള്ളത്താൽ ചുറ്റപ്പെട്ട മറ്റക്കര ഗ്രാമത്തിൽ അതിപുരാതനകാലം മുതല്‍ ഭക്തര്‍ക്ക് അഭയവരദായിനിയായും ഐശ്വര്യദായിനിയായുംശ്രീതുരുത്തിപ്പള്ളി ഭഗവതിയമ്മ വാണരുളുന്നു. കൊടുങ്ങല്ലൂരമ്മയുടെ അവതാരമായാണ് തുരുത്തിപ്പള്ളിക്കാവിലമ്മയെ ഏവരും വന്ദിക്കുന്നത്. 

തച്ചിലേട്ട് കുടുംബം വക പാതിരിമറ്റത്താണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിനു തുടക്കമെന്നാണ് വിവരം. വാമൊഴിയായി പ്രചരിക്കുന്ന ഐതിഹ്യം ഇതാണ്. 

വനനിബിഡമായിരുന്നു ഒരു കാലത്ത് ഈ സ്ഥലം .ഒരു ബ്രാഹ്മണസ്ത്രീ മറ്റക്കര തച്ചിലേട്ടു ഭവനത്തില്‍ എത്തി തനിക്ക് ഭക്ഷണം കാലാക്കുന്നതിന് അരിയും പാത്രവും ആവശ്യപ്പെട്ടു. വ്രതശുദ്ധിക്കാരിയായതിനാല്‍ കുളിച്ചു ശുദ്ധമായി കുത്തിയ ''ഇരുനാഴി ഉരി'' അരിയാണ് അവർ വാങ്ങിയത്.


കുടുംബനാഥ അവർക്ക് അരിയും അത് വച്ചു കാലാക്കാന്‍ ഉരുളിയും നല്കി. അവര്‍ അതുമായി, ആ പരിസരത്തൊഴുകുന്ന പന്നഗം തോട്ടില്‍ കുളിച്ചു ശുദ്ധമായ ശേഷം അരി വേവിച്ചുകൊള്ളാമെന്നു പറഞ്ഞ് പാതിരിമറ്റത്തിലേക്കു പോയി. ആ സ്ത്രീ ഉരുളിയുമായി മടങ്ങി വന്നില്ല. വീട്ടിലെത്തിയ കുടുംബനാഥനോട് അരിയും ഉരുളിയുമായി ഒരു സ്ത്രീ പാതിരിമറ്റത്തിലേക്ക് പോയി എന്നും ഉരുളി ഇതുവരെ തിരികെ തന്നില്ലെന്നും അറിയിച്ചു. 

അന്വേഷിച്ചു ചെന്നവർക്ക് ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഉരുളി കമഴ്ത്തി വച്ചിരിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ആ ഉരുളി എടുക്കാന്‍ ശ്രമിച്ച ഗൃഹനാഥന് അതിനു സാധിച്ചില്ല. ഉരുളി നിലത്തുറച്ചതായി കണ്ടു. അപ്പോള്‍ തൊട്ടടുത്തുള്ള ആലിന്റെ മുകളില്‍ പട്ടുടുത്ത് ചൈതന്യം തുളുമ്പുന്ന ഒരു സ്ത്രീ ഇരിക്കുന്നത് അവര്‍ കണ്ടു. അത് ദേവിയാണെന്ന് അവർക്ക് മനസ്സിലായി.

''ഞാന്‍ കൊടുങ്ങല്ലൂരില്‍ നിന്നും വരികയാണ്. എനിക്ക് നാലു വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് വിശ്രമിക്കണം. കൊടുങ്ങല്ലൂരില്‍ ചെന്ന് കണ്ണാടി ബിംബം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തണം. ഒന്നിടവിട്ട വർഷ ങ്ങളില്‍ എനിക്ക് എന്റെ മൂലസ്ഥാനമായ തച്ചിലേട്ട് പാതിരിമറ്റത്തില്‍ വരാന്‍ ആഗ്രഹമുണ്ട് '' എന്ന അശരീരിയും മുഴങ്ങിയത്രെ.  നാട്ടുകാര്‍ തുരുത്തിപ്പള്ളില്‍ ക്ഷേത്രം പണിത് കൊടുങ്ങല്ലൂരില്‍ നിന്നും ദേവീ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം.


............

വിവരങ്ങൾക്ക് കടപ്പാട്– ക്ഷേത്രവിശ്വാസികളുടെ ഫെയ്സ്ബുക്ക് പേജ്

Thuruthippally Devi temple. Near Mattakkara manal junction., Kottayam district, Kerala India. 17km from Kottayam city.


കൂടുതൽ വിവരങ്ങളും തിരുത്തലുകളും ആവശ്യമെങ്കിൽ കമന്റ് ആയി ഇടുക– അല്ലെങ്കിൽ മെയ്ൽ അയക്കാം– foodgadgettravel@gmail.com


151 പവൻ തനി സ്വർണത്തിന്റെ തങ്ക അങ്കി, ഏഴുതവണ വലം വച്ചു മണികെട്ടിയാൽ ആഗ്രഹ പൂർത്തീകരണം


അഭിപ്രായങ്ങള്‍