ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും!, ഒറ്റക്കൊമ്പനൊപ്പം തരംഗമായി കാവൽ ലുക്ക്

അരയിൽതിരുകിയ റിവോൾവറുമായി ആക്ഷന്‍ ഹീറോ, സുരേഷ് ഗോപി. ആർക്കും രോമാഞ്ചം വരുന്ന ടൈറ്റിൽ ചിത്രം. ഇതായിരുന്നു ടൈറ്റിൽ.  സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച സുരേഷ് ഗോപി(suresh gopi) ചിത്രമായിരുന്നു കാവൽ(kaaval). തമ്പാനെന്നാണ് ആ ഹീറോയുടെ പേര്(cinema).

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ റേച്ചൽ ഡേവിഡാണ് നായിക.രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.


ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'കസബ'യ്ക്ക് ശേഷം നിധിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കസബയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് തന്നെയാണ് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും! PC: Mohan Surabhi #Kaaval

Posted by Suresh Gopi on Wednesday, October 28, 2020
 


suresh-gopi-movie-kaaval-new-update

അഭിപ്രായങ്ങള്‍