കോവിഡ് രോഗികൾക്ക് ഓക്സിജൻ‌ ലഭ്യമാക്കാൻ സുരേഷ് ഗോപിയുടെ ധനസഹായം, ഏഴേമുക്കാൽ ലക്ഷം രൂപ മകളുടെ ഓർമയ്ക്ക്- suresh gopi actor help for medical colege

 


തൃശൂരിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വാര്‍ഡിലേക്കുള്ള തുക ലഭ്യമാക്കാൻ ഏഴേമുക്കാൽ ലക്ഷം രൂപയുടെ ചെക്ക് നൽകി സുരേഷ് ഗോപി.പ്രാണാ ഫോർ‌ കെയർ എന്ന പദ്ധതിയ്ക്കായാണ് സുരേഷ് ഗോപിയുടെ വ്യക്തിപരമായ ധനസഹായം. ഒരു കിടക്കയിലേക്ക് ഓക്സിജൻ നൽകാൻഡ 12000 രൂപയോളമാണ് ചെലവ്, ഇത്തരത്തിൽ 60 കിടക്കകളാണ് ഓക്സിജൻ സൗകര്യത്തോടെ സജ്ജമാക്കിയത്.

സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കുന്നില്ല. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്സിജൻ എത്തിക്കുന്ന സംവിധാനമാണ് പ്രാണ.  മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ ചെക്കു കൈമാറും.

LAKSHMI- SURESH GOPI MP' s INITIATIVE ട്രസ്റ്റിൻ്റെ പേരിലാണ് സുരേഷ് ഗോപി എം .പി തുക നൽകുന്നത്.

28 വർഷങ്ങൾക്കിപ്പുറവും കണ്ണു നനയിക്കുന്ന ഒരോർമയാണ് സുരേഷ് ഗോപിയ്ക്ക് ലക്ഷ്മി.സുരേഷ് ഗോപിയുടെ ഒന്നര വയസുള്ള മകൾ ലക്ഷ്മി കാർ ആക്‌സിഡന്റിൽ മരിച്ചപ്പോൾ അന്ന് ആ വാർത്ത വായിച്ച ഓരോ മലയാളിയും ഒന്നടങ്കം കൂടെ കരഞ്ഞിരുന്നു.

Actor Suresh Gopi MP donate oxygen support for medical college hospital keala


വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിപ്പിരിയൽ, 


ഇലക്ഷനിൽ ട്രെന്‍

ഡ് ആക്കാൻ മോദിജിയുടെ പടമുള്ള മാസ്ക്; ആവശ്യക്കാർ നിരവധി




അഭിപ്രായങ്ങള്‍