സ്വയം ക്വാറന്റീനിലാണെന്നും സമ്പർക്കമുള്ളവർ മുൻകരുതലെടുക്കണമെന്നും സുരാജ് വെഞ്ഞാറമൂട്- suraj-venjaramood-self-quarantine

ജനഗണമനയുടെ ഷൂട്ടിങ് സൈറ്റിൽ നിന്നു പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. ആ ചിത്രത്തിന്റെ ഭാഗമായതിനാൽ സുരാജും ക്വാറന്റീനിൽ പോയിരിക്കുകയാണ്.

ക്വാറന്റീനിലാണെന്നും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഏവരും മുൻകരുതലെടുക്കണമെന്നും പൃഥ്വിരാജ് കുറിച്ചു. അതിനു പിന്നാലെ  സുരാജ് സാമൂഹിക മാധ്യമത്തിൽ ഇങ്ങനെ എഴുതി– പ്രിയരേ ,  ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ  ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും  അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ്  , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...
എന്ന് നിങ്ങളുടെ സ്വന്തം 
സുരാജ് വെഞ്ഞാറമൂട്

Suraj venjaramood self quarantine

അഭിപ്രായങ്ങള്‍