മഴയും മഞ്ഞുമേറ്റ് കുറേനാളായി നഗരമധ്യത്തിൽ ഒരു പന്തൽ, ഇനി സംഭവം കളറാകും-sky-walk-kottayam


കോട്ടയം നഗരത്തിൽ കുറേനാൾകൂടി എത്തുന്നവർ നഗരസഭാ ഓഫീസിനരികിലെത്തുമ്പോള്‍ അന്തം വിടും. നിരവധി തൂണുകളിൽ തലയുയർത്തി നിൽക്കുന്ന ഒരു ബിനാലെ ഇൻസ്റ്റലേഷൻ. 

കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രഖ്യാപിച്ച ആകാശപാത .ഈ നിർമിതി.മഴയും വെയിലുമേറ്റു നിന്നു കുറേ നിന്നതിനും ശേഷം ഇതാ പെയ്നറിംഗ് ആരംഭിച്ചിരിക്കുന്നു.

റ്റുനിർമാണ ജോലികളും ഉടൻ തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. 5 വർഷമായി ഈ ആകാശ പാതയെന്ന പ്രഖ്യാപനം വന്നിട്ട്.

യുഡിഎഫ് ഭരണകാലത്ത് വിഭാവനം ചെയ്ത പദ്ധതി, നിർമാണോദ്ഘാടനത്തിനു തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ പിന്നീട് ഇടത്തേക്കു ചാഞ്ഞ സംസ്ഥാനഭരണം. ഫലം പൂർത്തിയാവാത്ത ഒരു പദ്ധതീ കൂടി.

രണ്ട് എലവേറ്ററോടുകൂടിയ ആകാശപാതയില്‍ ഇരിക്കാന്‍ ബെഞ്ചുകള്‍, പൊലീസ് എയ്ഡ്പോസ്റ്റ്, ചെറുകിട സ്റ്റാളുകൾ എന്നിവയും വിഭാവനം ചെയ്തിരുന്നു. വൈ-ഫൈ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നുമൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. 

സ്റ്റീല്‍, പിവിസി, പോളികാര്‍ബണേറ്റ് തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ആറുമാസത്തിനകം പാത നിർമാണം പൂർത്തിയാവുമെന്നും വാഗ്ദാനമുണ്ടായി.  2016 ഫെബ്രുവരി ഏഴിന് പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നു. നിർമാണത്തിനു ചുമതല കിറ്റ്കോയെയും ഏൽപ്പിച്ചു. 

2016 ഒക്ടോബറിൽ നിർമാണത്തിന്റെ ആദ്യഘട്ടമായി റൗണ്ടാന പൊളിക്കുകയും തൂണിന് കുഴികള്‍ എടുക്കുകയും ചെയ്തു. പിന്നീട് ജോലി നിലച്ചു

2017 പകുതിയോടെ നിർമാണം വീണ്ടും ആരംഭിച്ചു തൂണുകളുടെ ഫൗണ്ടേഷനുണ്ടാക്കുകയും ബോൾട്ടുകളിടുകയും ചെയ്തു. 2020 ആയപ്പോള്‍ ഇതാ പെയ്റിംഗ്...ലിഫ്റ്റും എലവേറ്ററുമുൾപ്പടെയുള്ള പദ്ധതികൾ ഇനിയും പൂർത്തിയാകാനുണ്ട്...ഇത് എന്നു സാധ്യമാകും. കാത്തിരിക്കാം...


Kottayam skywalk project latest

അഭിപ്രായങ്ങള്‍