അയ്യപ്പന്റെ നടയിൽ ഇവർ: ജയരാജൻ പോറ്റിയും എംഎൻ രവികുമാറും; സാധാരണപോലെയല്ല ഈ നറുക്കെടുപ്പ്, ആ നിയോഗം ഇങ്ങനെ...
തൃശൂർ വാരിക്കാട്ട് മഠത്തിൽ ജയരാജൻ പോറ്റിയാണ് ശബരിമല മേൽശാന്തി. അങ്കമാസി മൈലക്കോടത്ത് മന എം എൻ രവി കുമാറാണ് മാളികപ്പുറം തിരു നടയിൽ.
നറുക്കെടുപ്പ് ഇങ്ങനെയാണ്.
ഇത്തവണ10 പേരുകളാണ് പ്രാഥമിക പട്ടികയിലുള്ളത്. സന്നിധാനത്തേക്കുള്ള 9 പേരുടെയും വിലാസം എഴുതിയ എഴുത്ത് കുറികൾ ഒരു പാത്രത്തിൽ ഇടും.
മറ്റൊരു പാത്രത്തിൽ ഒരു കുറിയിൽ മേൽശാന്തി എന്നെഴുതും. ബാക്കി 8 കുറിയിലും ഒന്നും എഴുതില്ല.
ഒരു പാത്രത്തിൽ നിന്ന് പേര് എടുക്കും. അടുത്ത പാത്രത്തിലെ കുറിയെടുക്കുമ്പോൾ ഒന്നും എഴുതാത്തതാണെങ്കിൽ ആ ആളിനെ ഒഴിവാക്കും. പേരും അടുത്ത പാത്രത്തിലെ മേൽശാന്തി എന്ന കുറിപ്പും ഒരുപോലെ വന്നാലേ തിരഞ്ഞെടുക്കു. ചിലപ്പോൾ ഏഴാം തവണയും എട്ടാം തവണയുമൊക്കെയാവും ആ നിയോഗം കടാക്ഷിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.