വീട്ടിലിരുന്നു പണം സമ്പാദിക്കാം, തട്ടിപ്പുകളിങ്ങനെ-money-fraud-kerala-fact-check

ആഴ്ചയിൽ 20000 രൂപ, വീട്ടിലിരുന്നു പണം സമ്പാദിക്കാം, തട്ടിപ്പുകളിങ്ങനെ

കോവിഡ് കാലത്ത് പലരും ജോലിയും വരുമാനവും നഷ്ടപ്പെട്ട് വീട്ടിലിരിക്കുകയാണ്, എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നവരെയും പറ്റിച്ച് പണം തട്ടാനായി ചിലർ തുനിഞ്ഞിറങ്ങിയിരിക്കുന്നു.

ഈ രംഗത്ത് വിശ്വാസ്യതയോടെ പ്രവർത്തിക്കുന്നവരുണ്ട്, എന്നാൽ ദിനംപ്രതി കൂൺപോളെ പൊട്ടിമുളയ്ക്കുന്ന വാട്സ് ആപ്പും മെയ്ൽഐഡിയും മാത്രം സ്വന്തമായുള്ള കമ്പനികളാണ് പണി തരുന്നത്.

തട്ടിപ്പിങ്ങനെ

വീട്ടിലിരുന്ന പണം സമ്പാദിക്കാം, വീട്ടമ്മമാർക്കും– ഇങ്ങനെ ആകർഷകമായി പരസ്യം സമൂഹ മാധ്യമങ്ങളില്‍ നൽകും. ആഴ്ചയിൽ 20000 രൂപ വരുമാനമെന്നൊക്കെയാണ് പരസ്യം.

നമ്പരിൽ ബന്ധപ്പെടുമ്പോൾ കുറേ കാർഡുകളും സാമ്പിൾ വർക്കുകളും പണം ക്രെഡിറ്റായവരുടെ പാസ്ബുക്ക് വിവരങ്ങളും വരെ അയച്ചു നൽകും. ഒപ്പം കമ്പനിയുടെ രെജിസ്ട്രേഷൻ വിവരങ്ങളും. ഇതൊക്കെ പണി കിട്ടികഴിയുമ്പോളല്ലേ പരിശോധിക്കൂ...

രജിസ്ട്രേഷനൊക്കെ കഴിയുമ്പോൾ, സോഫ്റ്റ്വെയർ ഇൻസ്റ്റാളിനായി ഒരു തുക ചോദിക്കും.(മുൻപ് ഡെപ്പോസിറ്റായിരുന്നു ഇപ്പോ ആ തട്ടിപ്പ് പലരും മനസിലാക്കിയപ്പോൾ, ട്രെയ്നിങ് ഫീസെന്നായി ഉഡായിപ്പ്)

ആദ്യം ഒരു വർക്കൊക്കെ ചിലപ്പോൾ ലഭിക്കും. ജോലിയിൽ 97% കൃത്യത ഉറപ്പാക്കണമെന്ന് കർശന നിർദേശം. കുറവ് വന്നാൽ അതിനനുസരിച്ച് വരുമാനം കുറയും. സോഫ്റ്റുവെയറുകളൊക്കെ പണിമുടക്കുന്നതിനാൽ താമസിയാതെ എററുകൾ കൂടും. അവർ കൈകഴും കുറ്റം നമ്മുടെയാണ്. ആരെ കുറ്റപ്പെടുത്തും ഇനി..

ജോലി പൂർത്തിയാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം പിടിക്കുമെന്ന നിബന്ധനയും ചിലർ വെക്കും. തട്ടിപ്പ് കരാർ രേഖകളും എഴുതിയുണ്ടാക്കും. ബ്ളാക്കമെ.യിലിങിനോ ണം ആവശ്യപ്പെടാനോ തുനിഞ്ഞാൽ എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ശേഷം ജില്ലാ സൈബർ ക്രൈം വിഭാഗത്തിലും റിപ്പോർട്ട് ചെയ്യുക.

 ഡാറ്റ എഡിറ്റിംഗ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എന്ട്രി ,കോപ്പി പേസ്റ്റ്, മുതലായ ഓഫ്‌ലൈൻ ജോലികൾ രാജ്യാന്തര കമ്പനികളെല്ലാ കരാർ അടിസ്ഥാനത്തിൽ ഇന്ത്യൻ കമ്പനികൾക്ക് നൽകാറുണ്ട്. നല്ല പ്രതിഫലവും ലഭിക്കും പക്ഷേ തട്ടിപ്പും നല്ലതും തിരിച്ചറിയുകയെന്നതാണ് പോംവഴി. 

എങ്ങനെ കണ്ടെത്താം , യഥാർഥ കമ്പനികളെ‌

വിശ്വസ്തതയുള്ള ഒരു ജോബ് പോർട്ടലിലൂടെ അവരിലേക്കെത്താം

Truelancer.com/freelancer.com എന്നിവയിൽ നിരവധിപ്പേര്‍ ഡാറ്റ എൻട്രി ഉൾപ്പടെ ജോലികൾ ലഭിക്കുന്നുണ്ട്.

Photo by Lum3n from Pexel

Data entry/job fraud/money

അഭിപ്രായങ്ങള്‍