സേവാഭാരതിയും അമൃത ബാല സംസ്കൃതി കേന്ദ്രവും അന്നദാനം നടത്തി-mata-amrutanandamayi-janmadin


കോട്ടയം∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അന്നദാനം നടത്തി. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ്  പൊൻകുന്നം സേവാഭാരതിയും ചങ്ങനാശേരി അമൃത ബാല സംസ്കൃതി കേന്ദ്രവും അന്നദാനം നടത്തിയത്. ആർഎസ്എസ് ജില്ലാ സേവാ പ്രമുഖ് കെ ജി രാജേഷ്, സേവാ ഭാരതി ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി വി ആർ രമേശ് എന്നിവർ പങ്കെടുത്തു.മാതാ അമൃതാനന്ദമയിയുടെ 64–ാം ജന്മദിനമായിരുന്നു. എല്ലാ വർഷവും സെപ്റ്റംബർ 27 നാണു ജന്മദിനാഘോഷമെങ്കിലും ഇത്തവണ കന്നിമാസത്തിലെ കാർത്തിക നാളിലേക്ക് ആഘോഷം മാറ്റിയിരുന്നു. 

അഭിപ്രായങ്ങള്‍