ഫെയ്സ്ബുക്കും ട്വിറ്ററുമില്ലാത്ത പെൺകുട്ടിയെ തേടി വിവാഹ പരസ്യം, ഇഷ്ടങ്ങൾ മാറയെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ/man seeks bride not addicted to social media



സോഷ്യൽ മീഡിയ അഡിക്ടല്ലാത്ത പെൺകുട്ടിയെ തേടിയുള്ള വിവാഹ പരസ്യം ഓൺലൈനിൽ വൈറലായി.പശ്ചിമ ബംഗാൾ സ്വദേശിയായ 37 വയസുകാരന്‍ വക്കീൽ ഒരു പത്രത്തിൽ നൽകിയ പരസ്യം വൈറലായത്. ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൽ സാംഗ്വാൻ ഈ പരസ്യം ട്വിറ്ററിൽ ഇട്ടതോടെയാണ്.

ഇണകളെ തിരയുന്ന മാനദണ്ഡങ്ങൾ മാറിയിരിക്കുന്നുവെന്നാണ് സാംഗ്വാൻ ട്വിറ്ററിൽ കുറിച്ചത്.  വേറേ ഡിമാൻഡൊന്നുമില്ലാത്ത വരൻ ഉയരമുള്ളതും സുന്ദരിയും അതേപോലെ സോഷ്യൽ മീഡിയ അഡിക്ടുമല്ലാത്ത വധുവിനെ തേടുന്നുവെന്നാണ് പരസ്യം പറയുന്നു.

നിരവധി ലൈക്കും ഷെയറുമാണ് പോസ്റ്റിനു ലഭിച്ചത്. ഇക്കാലത്ത് ഇത്തരമൊരാളെ കണ്ടെത്താനുള്ള പ്രയാസവും പലരും കമന്റ് ചെയ്തു. കുറേപ്പേർ ഈ ആഗ്രഹം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കമന്റ് ചെയ്തു. നോ ഡിമാൻഡെന്ന് എന്തിനാണെഴുതിയതെന്നും ഇതാണ ഏറ്റവും വലിയ ഡിമാൻഡെന്നുമാണ് ചിലർ കമന്റ് ചെയ്തത്.


Man Seeks Bride "Not Addicted To Social Media

അഭിപ്രായങ്ങള്‍