കൃഷിക്കൊരുങ്ങി, ഈ കാഴ്ച ഏതാനും ദിവസം കൂടി; ടിക്ടോകിൽ വൈറലായ മലരിക്കൽ-malarikkal-tourism-thiruvarppu

 




അത്ഭുതമാണ് ഈ ഗ്രാമീണ ഭംഗി, ഇവിടെത്തി ആമ്പലും പിടിച്ച് ഒരു ഫോട്ടോ, ഏവരുടെയും സ്വപ്നസ്ഥലം. ഇത്തവണയും ആരും കാണാനെത്തിയില്ലെങ്കിലും ആമ്പൽ പൂത്തു. മനം നിറയെ പാടം നിറയെ. ചിലർ റിസ്കെടുത്തെത്തി ഫോട്ടോകളുമെടുത്തു. പക്ഷേ കോവിഡ് ഭീതി വർദ്ധിക്കുന്നതിനാൽ എത്തുന്നത് നല്ലതല്ലെന്നാണ് അറിയിപ്പ്. എത്താൻ കഴിയാത്തവർക്കു കാണാൻ ഇതാ ചില ചിത്രങ്ങൾ, ഒപ്പം ടൂറിസം വില്ലേജായി പ്രഖ്യാപിച്ചപ്പോൾ ചിത്രികരിച്ച ഫയല്‍ വീഡിയോയും കാണാം.



എല്ലാ കൊല്ലവും കോട്ടയം മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍ വസന്തം ഉണ്ടാകാറുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കഴിഞ്ഞ വർഷമാണ് ആൾക്കാരുടെ കുത്തൊഴുക്ക്. നിരവധി പേരാണ് ആമ്പല്‍ പൂക്കള്‍ പറിക്കാനായി ഇവിടെ എത്തിയത്. വെള്ളത്തില്‍ എവിടെ നോക്കിയാലും നല്ല കടും പിങ്ക് നിറം. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന ആമ്പല്‍ പാടങ്ങൾ.

കഴിഞ്ഞ വര്‍ഷം 80000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കോട്ടയത്തു നിന്നും കുമരകം റൂട്ടിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി കടന്ന് ഏതാനും മിനിറ്റുകള്‍കൊണ്ട് മലരിക്കലെത്തിച്ചേരാം. തിരുവാര്‍പ് പഞ്ചായത്തിന്റെ കീഴിലുള്ള ഈ കൊച്ചു ഗ്രാമം ഇന്ന് കോട്ടയത്തെ തന്നെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതികളിലൊന്നാണ്.


സദാസമയവും വീശിയടിക്കുന്ന കാറ്റും പഞ്ചപട്ടു വിരിച്ചു നില്‍ക്കുന്ന നെല്‍പാടങ്ങളും ഗ്രാമീണ ഭംഗിയും മലരിക്കലിനെ മികച്ചൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.



അഭിപ്രായങ്ങള്‍