വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ നായ്ക്കളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും വിൽപ്പന പൊടിപൊടിക്കുകയാണ്. അതേസമയം തട്ടിപ്പുകാരും ധാരാളം ഈ രംഗത്തേക്കു എത്തുകയാണ്. അരുമ മൃഗങ്ങളെ വളർത്താനാഗ്രഹിക്കുന്ന എന്നാൽ വിവിധ നായ്ക്കളെക്കുറിച്ചും നോക്കി വാങ്ങേണ്ടതെങ്ങനെയെന്ന ധാരണയില്ലാത്തവരെയാണ് കുടുക്കുന്നത്.
വാങ്ങിയത് ലാബ്, വീട്ടിലെത്തിയപ്പോൾ നാടൻ
'രണ്ട് ലാബ്രഡോർ നായ്ക്കുട്ടികളെ വൻ വില നൽകിയാണ് വാങ്ങിയത്, വീട്ടിലെത്തി 2 മാസം കഴിഞ്ഞപ്പോൾ മനസിലായി കിട്ടിയത് ക്രോസ് ബ്രീഡായിരുന്നെന്ന്'
ഇംപോർട്ട് ചെയ്തിറക്കാമെന്ന് വാഗ്ദാനം ,പൈസ പോയതിങ്ങനെ
'അടുത്തുള്ള ഷോപ്പുകളിലെ വിലകൂടുതൽ കണ്ടു പെറ്റ് സെയ്ൽ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. പിന്നാലെ മെസേജെത്തി. വൻ വിലക്കുറവിൽ ജെർമൻ ഷെപ്പേഡിനെ ഇംപോർട്ടു ചെയ്യാമെന്നായിരുന്നു വാഗ്ദാനം.'
7000 രൂപയോളം അക്കൗണ്ടിലേക്കു ഇട്ടു. അഡീഷണൽ ഇൻഷുറൻസ് കൊറിയര്‍ ഏജൻസിക്കു നൽകണമെന്ന് സന്ദേശമെത്തി ആ പണവുമടച്ചു. അടുത്ത മെസേജ് വീണ്ടുമെത്തി എയർ കണ്ടീഷൻ സംവിധാനമൊരുക്കാൻ ഒരു 8000 രൂപ കൂടി അടയ്ക്കണം റീഫണ്ട് ചെയ്യാമെന്നും ഉറപ്പു നൽകി, കോവിഡ് ക്ളിയറൻസിനായി 10കെ കൂടി അടയ്ക്കണമെന്നു പറഞ്ഞതോടെ തട്ടിപ്പാണെന്നു ബോധ്യമായി, പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവര്‍ കൈമലർത്തി.
എല്ലാക്കാലത്തും വിപണിയിൽ ഡിമാൻഡ് ഉള്ളവ
എല്ലാ കാലത്തും സ്ഥിരവുമായ വിപണിഡിമാൻഡ് ഉള്ളവ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങളാണ്.
ഇണചേർക്കുന്ന പ്രായം
ചെറിയ ഇനങ്ങളില്‍പ്പെട്ട പെണ്‍പട്ടികള്‍ 7-9 മാസം പ്രായത്തിലും ലിയ ഇനത്തില്‍പ്പെട്ടവ 14-16 മാസത്തിനുള്ളിലും ആദ്യ മദിലക്ഷണങ്ങള്‍ കാണിക്കുന്നു....
പപ്പികളുടെ ഗുണങ്ങളില്‍ പകുതിയും സംഭാവന ചെയ്യുന്നത് ആണ്‍നായയാണെന്ന കാര്യം ഓർക്കുക...ശുദ്ധജനുസ്സില്‍പ്പെട്ട 2-3 വയസ് പ്രായമുള്ള ആൺനായയെ വേണം ഇണചേര്‍ക്കാൻ.
കെസിഎ
വർഗശുദ്ധിയുള്ള നായ വർഗങ്ങളെ ഒരുമിപ്പിക്കുന്ന ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഒരു ക്ലബ്ബാണ് കെസിഎ. ഈ ക്ലബ് വർഗശുദ്ധിയുള്ള നായ ബന്ധങ്ങൾ അംഗീകരിച്ചു തരുന്ന ഒരു റജിസ്ട്രേഷൻ സർട്ടിഫിറ്റ് നൽകും
പപ്പിയുടെ പേര് റജിസ്റ്റർ ചെയ്യാൻ ആ കുഞ്ഞിന്റെ അമ്മയുടെ ഉടമയ്ക്കു മാത്രമേ സാധിക്കൂ.
കുഞ്ഞുങ്ങൾക്ക് രണ്ടു മാസം പ്രായം വരെ സാധാരണ ഫീസും അതിനു ശേഷം 4 മാസം വരെ അധിക ഫീസും നൽകി പപ്പി റജിസ്ട്രേഷൻ ചെയ്യാനാകും.
45 ദിവസം മുതൽ 65 വരെ ദിവസം പ്രായമുള്ളവയെ വാങ്ങുന്നതാണ് ഉത്തമം....
നാക്കും മോണയും പിങ്ക് നിറമുള്ളതായിരിക്കണം. വയറ് ചാടിയതായിരിക്കരുത്....
പുറത്തോട്ടോ അകത്തോട്ടോ ഉന്തി നിൽക്കുന്ന താടിയെല്ലുകൾ, നിരതെറ്റിയ പല്ലുകൾ ഇവയൊക്കെ ഒഴിവാക്കണം. ...
മാറെല്ലിനും വാരിയെല്ലും കൂടിച്ചേരുന്നിടത്ത് മുത്തുകൾ പോലെ അനുഭവപ്പെടുകയാണെങ്കിൽ ഒഴിവാക്കണം. കാരണം അത് റിക്കറ്റ്സ് രോഗമായിരിക്കും
അൽസേഷൻ...
ജന്മനാ കുട്ടികളിൽ ചെവി തളർന്ന് കിടക്കുമെങ്കിലും 3—6 മാസത്തിനുള്ളിൽ നിവരും
കേരളത്തിൽ പോമറേനിയൻ എന്നു കരുതി വളർത്തുന്ന പല നായകളും സ്പിറ്റ്സ് ആകാനാണ് വഴി. പോമറേനിയൻ താരതമ്യേന കുഞ്ഞനാണ്.കുരയാണ് ഇവരുടെ സഹജ സ്വഭാവം. ചെറിയ ശബ്ദങ്ങൾ കേട്ടാൽപോലും നിർത്താതെ കുരച്ചുകൊണ്ടിരിക്കും...
Labrador Retriever, Labrador Retriever, Golden Retriever, Beagle, Bulldog, Bulldog, Boxer, Boxer
Photo by Aloïs Moubax from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.