covid-interstate-travel-ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാനുമതി, പക്ഷേ എത്തുന്നവർ ഇതറിയണം, അല്ലേല്‍ കുടുങ്ങും


കണ്ണൂർ ∙ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ കാത്തിരിപ്പിനു അറുതിയായി 24 മണിക്കൂറും യാത്രാനുമതി.രാത്രി സമയങ്ങളിൽ ചെക്ക് പോസ്റ്റിലെത്തുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നിരുന്നു. യാത്രാ–ചരക്ക് വാഹനങ്ങൾ ഇതുവഴി 24 മണിക്കൂറും കടത്തിവിടും. 


 രാവിലെ 7മുതൽ വൈകിട്ട് 6വരെ ചെക്ക് പോസ്റ്റിലെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് ഉണ്ടായിരിക്കും. ആരോഗ്യ വകുപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്. വൈകിട്ട് 6നും രാവിലെ 7നും ഇടയിൽ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച അംഗീകൃത കോവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചെക്ക് പോസ്റ്റിൽ ഹാജരാക്കണം.

Photo by SvH from Pexels

അഭിപ്രായങ്ങള്‍