ഫോട്ടോ–വിഡിയോഗ്രാഫർമാരേ.. സേവ് ദ ഡേറ്റ് ആനവണ്ടിയിലെടുക്കാം, വാടക ഇങ്ങനെ


സേവ് ദ ഡേറ്റ് പോലെയുള്ള ഫോട്ടോ ഷൂട്ടുകൾക്കു കെഎസ്ആർടിസി ഡബിൾ ഡക്കർ ബസുകൾ. എട്ടുമണിക്കൂറിനു 4000 രൂപയാണ് വാടക്. 50 കിലോമീറ്റര്‍ എവിടെയും കൊണ്ടുപോകാനാകും. 

ഡിസംബർവരെ ഈ നിരക്കിൽ ലഭ്യമാക്കും. പാർട്ടികൾ നടത്താനും ബസുകൾ വാടകയ്ക്കു നൽകും.തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതി ഉടനെ കൊച്ചിയിലും കോഴിക്കോടും വരും. 

കെഎസ്ആർടിസിയുടെ കാലപ്പഴക്കം വന്ന ബസുകളെ കൃത്യമായി  ഗതാഗത ആവശ്യത്തിനല്ലാതെ പുനർ ഉപയോഗിച്ച് കൊണ്ട്, മറ്റ് സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്ന MD ശ്രീ ബിജു പ്രഭാകർ (IAS)  ന്റെ ആശയത്തിന് ആദ്യമായി ആവിഷ്കാരം നൽകിയിരിക്കുന്നത് FESTOON Ads വെഡിങ് കമ്പനി ആണ്..Best Camera Accesseries..


കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥനായ ഗണേശിൻറെയും ജേണലിസം വിദ്യാർഥിനിയായ ലക്ഷ്മിയുടെയും 2021 ജനുവരിയിൽ നടക്കുന്ന വിവാഹത്തിനായിക്ഷണക്കത്തും വീഡിയോയും ആവിഷ്കരിച്ചത് ക്യാമറാമാൻ ഷിജിൻ ശാന്തിഗിരിയും ഫോട്ടോഗ്രാഫർ സജനൻ  വെഞ്ഞാറമൂടും വിഷ്ണുദാസ് കടയ്ക്കലും ചേർന്നാണ്.
കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയിലെ ഡ്രൈവറായ കരമന സ്വദേശി സുനിൽകുമാർ ആയിരുന്നു Save The Date ഡബിൾ ഡെക്കറിൻറെ സാരഥി.  

Festoon Ads : 9567333665 ,9037502476 , 9895722604

Kerala RTC offers double-decker buses on rent for wedding photoshoots

അഭിപ്രായങ്ങള്‍